ബലിപെരുന്നാള്‍ സ്‌നേഹ സമ്മാന കിറ്റുകള്‍ നല്‍കി ദുബൈ കെഎംസിസി

ദുബൈ: ബലിപെരുന്നാള്‍ സഹായ ഹസ്തവുമായി ദുബൈ കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മറ്റി. അജ്മാന്‍ ലേബര്‍ ക്യാമ്പിലെ സഹോദരന്മാര്‍ക്കാണ് പെരുന്നാള്‍ സമ്മാനം നല്‍കി ബലി പെരുന്നാള്‍ റിലീഫ് പ്രവര്‍ത്തനത്തിനു ആരംഭം കുറിച്ചത്

അജ്മാന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് സൂപ്പി പാതിരപ്പറ്റ ക്യാമ്പ് മാനേജര്‍ മുഖേനെ മുഴുവന്‍ അംഗങ്ങള്‍ക്കുള്ള ഈദ് ഗിഫ്റ്റുകള്‍ കൈമാറി. പി കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. കോവിഡ് കാല പ്രത്യേക സേവന പ്രവര്‍ത്തങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

അജ്‌മാൻ കെ.എം.സി.സി സംസ്ഥാനപ്രസിഡന്റ് സൂപ്പി
പാതിരപ്പറ്റ ക്യാമ്പ് മാനേജർക്ക് അംഗങ്ങൾക്കുള്ള ഈദ് ഗിഫ്റ്റുകൾ കൈമാറുന്നു. പി. കെ. അൻവർ നഹ സമീപം.

പ്രയാസപ്പെടുന്നവര്‍ക്കായി സഹായം എത്തിക്കാന്‍ ചുമതലയുള്ള കോവിഡ് കെയര്‍വിങ് നിരവധി പേര്‍ക്ക് ടെസ്റ്റിംഗ്, ഐസൊലേഷന്‍ സൗകര്യം, മരുന്ന്, ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയത് നൂറുകണക്കിന് ആളുകള്‍ക്ക് ആശ്വാസമായി. കോവിഡ് കാലത്ത് നാട്ടില്‍ പോവാന്‍ പ്രയാസപെടുന്ന തിരൂരങ്ങാടി മണ്ഡലക്കാര്‍ക്ക് വേണ്ടി ഒരുക്കിയ ചാര്‍ട്ടേര്‍ഡ് വിമാനം മുഖേനെ 175 യാത്രക്കാരെ നാട്ടില്‍ എത്തിക്കാനും മണ്ഡലം കമ്മിറ്റിക്ക് സാധിച്ചു.

ലേബര്‍ ക്യാമ്പില്‍ വെച്ച് നടന്ന പരിപാടിയില്‍ അജ്മാന്‍ കെഎംസിസി ആക്ടിങ് ജനല്‍ സെക്രട്ടറി ഇബ്രാഹിം കുട്ടി കീഴിഞ്ഞാല്‍,ട്രഷറര്‍ സാലിഹ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഫൈസല്‍, വൈസ് പ്രസിഡന്റ് റസാഖ്, ദുബൈ കെഎംസിസി സെക്രട്ടറി കെപിഎ സലാം, ദുബൈ മലപ്പുറം ജില്ലാ സെക്രട്ടറി പിവി നാസര്‍, അജ്മാന്‍ മലപ്പുറം പ്രസിഡന്റ് അബ്ദുറഹ്മാന്‍, ജനറല്‍ സെക്രട്ടറി റാഷിദ്, ട്രഷറര്‍ മുസ്തഫ, ദുബൈ മലപ്പുറം കെഎംസിസി വൈസ് പ്രസിഡന്റ് ഒ.ടി സലാം, സെക്രട്ടറി ഫൈസല്‍ തെന്നല, അജ്മാന്‍ കെഎംസിസി തിരൂരങ്ങാടി പ്രസിഡന്റ് ഇല്യാസ്, സികെപി യൂനുസ്, നില് കമല്‍ കമ്പനി എച്ച് ആര്‍ മാനേജര്‍ മുജീബ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ദുബൈ കെഎംസിസി തിരൂരങ്ങാടി പ്രസിഡന്റ് ടി.പി സൈതലവി അദ്ധ്യക്ഷനായ
ചടങ്ങില്‍ സെക്രട്ടറി റഹ്മത്തുള്ള സ്വാഗതവും, ട്രഷറര്‍ റഷീദ് നന്ദിയും രേഖപ്പെടുത്തി…..

SHARE