ദുല്‍ഖറിനെ പുകഴ്ത്തി കരണ്‍ജോഹര്‍

മലയാളത്തിന്റെ യുവതാരം ദുല്‍ഖറിനെ പുകഴ്ത്തി ബോളിവുഡ് സംവിധായകന്‍ കരണ്‍ജോഹര്‍. മണിരത്‌നത്തിന്റെ ഓകെ കണ്‍മണി ‘ഓകെ ജാനു’ എന്ന പേരില്‍ ഹിന്ദിയില്‍ നിര്‍മ്മിക്കുന്നത് കരണ്‍ജോഹറാണ്. ഇതിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ദുല്‍ഖര്‍ ചെയ്ത ട്വീറ്റിന് മറുപടിയായാണ് കരണ്‍ജോഹറിന്റെ സ്‌നേഹപ്രകടനം.

ആശംസകള്‍ക്ക് നന്ദി. ഈ ചിത്രം ഹിറ്റാകാന്‍ കാരണം താങ്കളാണെന്നും കരണ്‍ജോഹര്‍ പറഞ്ഞു. പ്രതീക്ഷ കാത്ത് ഞങ്ങള്‍ മുന്നേറുമെന്നും കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്യുന്നു. ചിത്രത്തില്‍ ആദിത്യ റോയ് കപൂറും ശ്രദ്ധ കപൂറുമാണ് കേന്ദ്രകഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓകെ കണ്‍മണിയില്‍ ദുല്‍ഖറും നിത്യമേനോനുമാണ് അഭിനയിച്ചിരുന്നത്.

ഓകെ ജാനു ജനുവരി 13ന് തിയ്യേറ്ററുകളിലെത്തും. ദുല്‍ഖറിന് നന്ദി അറിയിച്ച് നടി ശ്രദ്ധ കപൂറും രംഗത്തെത്തി. ഓകെ കണ്‍മണി ഹിറ്റായതുപോലെ ഓകെ ജാനുവും ഹിറ്റാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് ശ്രദ്ധയും പറഞ്ഞു. ഷാദി അലിയാണ് ഓകെ ജാനു സംവിധാനം ചെയ്യുന്നത്.

SHARE