ദുല്‍ഖറിന് തുര്‍ക്കിയില്‍ നിന്നും ആരാധികമാര്‍; വീഡിയോ

കേരളത്തില്‍ ഒട്ടേറെ ആരാധകരുള്ള യുവതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. താരത്തിനോടുള്ള ആരാധനകള്‍ക്ക് അതിര്‍ത്ഥികളില്ലാതായിരിക്കുകയാണ് ഇപ്പോള്‍. തുര്‍ക്കിയില്‍ നിന്നുള്ള നാലു  യുവതികളാണ്  ദുല്‍ഖറിനോടുള്ള ആരാധനമൂത്ത് ഒരു വീഡിയോ ഇറക്കിയിരിക്കുന്നത്. വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ദുല്‍ഖറിന്റെ ചാര്‍ലിയും വിക്രമാദിത്യനും, കലിയുമെല്ലാം ഇവര്‍ കണ്ടിട്ടുണ്ട്. ദുല്‍ഖറിനെ വളരെ ഇഷ്ടമാണ്. താരത്തിനോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നതിനാണ് വീഡിയോ ഷെയര്‍
ചെയ്തിരിക്കുന്നതെന്നും അവര്‍ പറയുന്നു. എന്നാല്‍ സംഭവം ദുല്‍ഖര്‍ കണ്ടു കഴിഞ്ഞു. അതിന്റെ സന്തോഷവും താരം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ്.

watch video: 

SHARE