കുഞ്ഞിന്റെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ദുല്‍ഖര്‍ സല്‍മാന്‍

മലയാളത്തിലെ തിളങ്ങി നില്‍ക്കുന്ന യുവതാരങ്ങളില്‍ ഒരാളായ ദുല്‍ഖര്‍ സല്‍മാന്‍ അടുത്തിടെയാണ് ഒരു പെണ്‍കുഞ്ഞിന്റെ പിതാവായത്. പുതിയ ചിത്രമായ സിഐഎയുടെ റിലീസിന്റെ അന്നായിരുന്നു കുഞ്ഞിന്റെ ജനനം. ദുല്‍ഖര്‍ തന്നെയാണ് ഈ വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പുറത്തറിയിച്ചത്.ബേബി ഓഫ് അമാല്‍ എന്ന പേരിലുള്ള കുറിപ്പിനൊപ്പമാണ് കുഞ്ഞിനെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞത്.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒരു കുഞ്ഞിന്റെ ചിത്രം ദുല്‍ഖറിന്റെ മകളാണെന്ന് പറഞ്ഞ് പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.

കുഞ്ഞിന്റെ വ്യാജചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ദുല്‍ഖര്‍ പറഞ്ഞു. കുഞ്ഞിന്റെ വ്യാജചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുകയാണ്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം. താന്‍ തന്നെ മകളുടെ ഫോട്ടോ ഷെയര്‍ ചെയ്യുമെന്നുും ദുല്‍ഖര്‍ പറയുന്നുണ്ട്.

അഞ്ചുവര്‍ഷത്തിനുശേഷമാണ് ദുല്‍ഖര്‍-അമാല്‍ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറക്കുന്നത്. ചെന്നൈ സ്വദേശിനിയായ അമാല്‍ ആര്‍കിടെക്റ്റാണ്.

SHARE