തൊടുപുഴ: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിനായകന് നടന് ദുല്‍ഖര്‍സല്‍മാന്റെ സ്നേഹസമ്മാനം. തൊടുപുഴ സ്വദശിയാണ് വിനായകന്. നേരത്തെ വിനായകന് പലരും സമ്മാനങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും ദുല്‍ഖറിന്റെ സ്നേഹസമ്മാനം പ്രതീക്ഷിച്ചിരുന്നതല്ല. നേര്യമംഗലം ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു വിനായക് എം. മാലില്‍.
പുതിയ മോഡലിലുള്ള ഒരു സ്മാര്‍ട്ട് ഫോണാണ് വിനായകിന് ദുല്‍ഖര്‍ സമ്മാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വിനായകിനെ നേരിട്ട് ഫോണില്‍ വിളിച്ച് ദുല്‍ഖര്‍ അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു.
സിബിഎസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ കോമേഴ്സ് ഐച്ഛികവിഷയമായി എടുത്ത വിനായകന് 500ല്‍ 493 മാര്‍ക്കാണ് നേടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിനായകിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. ‘മന് കീ ബാത്തി’ല്‍ സംവദിക്കവേയായിരുന്നു പ്രധാനമന്ത്രി വിനായകിനെ അഭിനന്ദിച്ചത്. വിനായകിനെ അദ്ദേഹം ഡല്‍ഹിയിലേക്കു ക്ഷണിക്കുകയും ചെയ്തു.
സിബിഎസ്ഇ പ്ലസ്ടു കൊമേഴ്സ് പരീക്ഷയില്‍ എസ്സി/ എസ് ടി വിഭാഗത്തില്‍ രാജ്യത്ത് ഒന്നാം റാങ്കും വിനായകിനാണ്. അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, ഇന്ഫമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളില്‍ നൂറില്‍ നൂറും മാര്‍ക്കും വിനായക് നേടി.
തൊടുപുഴ മടക്കത്താനം മണിയന്തടത്ത് മാലില്‍ വീട്ടില്‍ കൂലിപ്പണിക്കാരായ മനോജിന്റെയും തങ്കമ്മയുടെയും മകനാണ് വിനായക്. വിഷ്ണുപ്രസാദാണ് സഹോദരന്. പ്രതികൂല സാഹചര്യങ്ങളോടു പടപൊരുതി അസൂയാവഹമായ നേട്ടം കൈവരിച്ച വിനായകിനെ തേടി അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. ഡല്‍ഹി സര്‍വകലാശാലയില്‍ ഉപരിപഠനത്തിനു പോകണമെന്ന ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് വിനായക് ഇപ്പോള്‍.