ദുല്‍ഖര്‍ ബോളിവുഡിലേക്ക്; പ്രമുഖ നടനൊപ്പം അഭിനയിക്കും

മലയാളികളുടെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ഇനി ബോളിവുഡില്‍ അഭിനയിക്കും. ദുല്‍ഖറിനൊപ്പം പ്രമുഖ ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ഖാനാണ് അഭിനയിക്കുന്നത്. റോണി സ്‌ക്രൂവാലയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ഇര്‍ഫാന്‍ ഖാനും ദുല്‍ഖറും ഒരുമിച്ചഭിനയിക്കുന്നത്. ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിഥില പാക്കറാണ് നായിക. നേരത്തെ ദുല്‍ഖര്‍ ബോളിവുഡില്‍ അഭിനയിക്കുന്നുവെന്ന് സൂചനയുണ്ടായിരുന്നു. നിരവധി സംവിധായകരുടെ പേരും ഇതോടൊപ്പം പറഞ്ഞുകേട്ടു. എന്നാല്‍ നിരവധി പേരില്‍ നിന്ന് ദുല്‍ഖര്‍ ആകര്‍ഷ് ഖുറാനയുടെ ചിത്രം തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.