ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ ഇനി മദ്ധ്യേഷ്യയിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രി

ദുബൈ: വേള്‍ഡ് ട്രേഡ് സെന്റര്‍ കോവിഡ് ആശുപത്രിയാക്കി ദുബൈ ഭരണകൂടം. 3030 ബെഡുകളാണ് താല്‍ക്കാലിക ആശുപത്രിയില്‍ ഒരുങ്ങുന്നത്. ഇതില്‍ 800 എണ്ണം ഐ.സി.യു യൂണിറ്റാണ്. കോവിഡ് രോഗബാധിതരുടെ വര്‍ദ്ധനവ് കണക്കിലെടുത്താണ് അധികൃതരുടെ തീരുമാനം.

സെന്ററിലെ എക്‌സിബിഷന്‍ ഹാളുകളാണ് താല്‍ക്കാലിക ആശുപത്രിയാക്കി മാറ്റിയിട്ടുള്ളത്. കോവിഡിനെ നേരിടാന്‍ എല്ലാ സൗകര്യങ്ങളും സജ്ജമാണെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖാതമി പറഞ്ഞു.

ബുധനാഴ്ചയിലെ കണക്കു പ്രകാരം 4,933 കോവിഡ് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഓരോ ആഴ്ചയിലും 400-500 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗികളുടെ വര്‍ദ്ധന മുന്‍കൂട്ടിക്കണ്ടാണ് സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കുന്നത്.

SHARE