നാഷണല്‍ ഡേ സന്ദേശം ലഭിക്കാത്തതില്‍ പരാതിപ്പെട്ട പെണ്‍കുട്ടിയുടെ സമീപം നേരിട്ടെത്തി ദുബൈ ഭരണാധികാരി

ദുബൈ: ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഭരണാധികാരികളില്‍ പ്രധാനിയാണ് ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിന്‍ റഷീദ്. തന്റെ രാജ്യത്തെ ഒരു കൊച്ചു പെണ്‍കുട്ടിയുടെ പരാതി പരിഹരിക്കാന്‍ നേരിട്ടെത്തിയാണ് ശൈഖ് മുഹമ്മദ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

യു.എ.ഇയുടെ നാഷണല്‍ ഡേയുടെ ഭാഗമായി ഫോണിലൂടെ ഒരു സന്ദേശം എല്ലാവര്‍ക്കും ലഭിച്ചിരുന്നു. യു.എ.ഇയുടെ വൈസ് പ്രസിഡണ്ടിന്റെ സന്ദേശമായിരുന്നു അത്. സന്ദേശം ലഭിച്ചവര്‍ സോഷ്യല്‍ മീഡയയില്‍ തങ്ങളുടെ സന്തോഷം പങ്കുവെച്ചിരുന്നു.

എന്നാല്‍ അല്‍ അയ്‌നില്‍ താമസിക്കുന്ന സല്‍മ അല്‍കഹ്ടാനിക്ക് ഈ സന്ദേശം ലഭിച്ചിരുന്നില്ല. അവള്‍ തന്റെ പരിഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇതോടെ ശൈഖ് മുഹമ്മദ് നേരിട്ടെത്തുകയായിരുന്നു. ദുബൈ ഭരണാധികാരി പെണ്‍കുട്ടിയെ ആശ്വസിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

SHARE