ദുബായില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ദുബായ്: കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പന്ത്രണ്ടാം ക്ലാസുകാരനായ മലയാളി വിദ്യാര്‍ത്ഥിക്ക് മരണം. തൃശൂര്‍ നാട്ടിക മംഗലത്തുവീട്ടില്‍ ഷാനവാസ്(ഷാജി)ഷക്കീല ദമ്പതികളുടെ മകന്‍ അഹ്മദ് സിയാദാ(18)ണ് മരിച്ചത്.

ഔവര്‍ ഓണ്‍ സ്‌കൂള്‍ 12ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. സിയാദിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നിര്‍വഹിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

SHARE