ദുബൈ യാത്രക്ക് ഇനി അനുമതി വേണം

ദുബൈ: ദുബൈയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ ദുബൈ ജനറല്‍ ഡയറക്ടറൈറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് വകുപ്പിന്റെയോ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെയോ (ഐ.സി.എ/ ജി.ഡി.ആര്‍.എഫ്.എ) മുന്‍കൂര്‍ അനുമതി വേണം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് ഇക്കാര്യം അറിയിച്ചത്. മുന്‍കൂര്‍ അനുമതി വേണ്ട എന്ന തീരുമാനം ദുബൈ അധികൃതര്‍ പിന്‍വലിച്ചു എന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

ദുബൈയിലേക്കുള്ള യാത്രക്കാര്‍ ദുബൈ സ്മാര്‍ട്ട് ആപ്പും (Dubai Smart App) അബുദബിയിലേക്കുള്ള യാത്രക്കാര്‍ അല്‍ ഹൊസന്‍ സ്മാര്‍ട്ട് ആപ്പും (Al Hosn Smart App) ഡൗണ്‍ലോഡ് ചെയ്യണം.രാജ്യത്തേക്ക് മടങ്ങുന്ന സ്വദേശികളും മുന്‍കൂര്‍ അനുമതി തേടണമെന്ന് ദുബൈ എയര്‍പോര്‍ട്ട്‌സ് ഓപറേഷന്‍സ് കണ്‍ട്രോള്‍ സെന്റര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

SHARE