ദുബൈയിലേക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി

വടകര: വിദേശത്തേക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി വടകര പൊലീസ് സ്റ്റേഷനില്‍ ഭാര്യയുടെ പരാതി. 2019 ഒക്ടോബറില്‍ ദുബൈയിലേക്ക് പുറപ്പെട്ട ഭര്‍ത്താവിനെ പറ്റി പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്ന് കാണിച്ചാണ് വടകര പെരുവാട്ടില്‍താഴ പുതിയ പുരയില്‍ പ്രദീപ് ചന്ദ്രന്റെ (48) ഭാര്യ പിടി ലയന വടകര പോലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ മാസം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ദുബൈയിലേക്ക് പുറപ്പെട്ട പ്രദീപ് ചന്ദ്രന്‍ ദുബൈയിലോ തിരിച്ച് വീട്ടിലോ എത്തിയിട്ടില്ല എന്നാണ് ഭാര്യ പരാതിയില്‍ പറയുന്നത്.

വലതു കണ്ണിനു താഴെ മുറിവുണങ്ങിയ പാടുള്ള വെളുത്ത് തടിച്ച ആളാണ് പ്രദീപ്. ഏകദേശം 178 സെ.മി ഉയരമുണ്ട്. വിവരം ലഭിക്കുന്നവര്‍ അടുത്ത പൊലീസ് സ്റ്റേഷനിലോ വടകര സ്‌റ്റേഷനിലോ അറിയിക്കണം. വടകര എസ്‌ഐ കെ ജയരാജനാണ് അന്വേഷണ ചുമതല.