ദുബൈ: കോവിഡ് -19 ബാധിച്ച് ചികിത്സ തേടിയ ഇന്ത്യക്കാരന്റെ ചികിത്സ ചെലവ് എഴുതിത്തള്ളി ദുബൈ ആശുപത്രി. ചികിത്സ കഴിഞ്ഞ് സുഖംപ്രാപിച്ച തെലങ്കാന സ്വദേശി സൗജന്യ ടിക്കറ്റില്‍ സ്വന്തം പട്ടണത്തിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
തെലങ്കാനയിലെ ജഗ്തിയല്‍ ജില്ലയിലെ വേണുഗുമത്ല ഗ്രാമവാസിയായ ഒഡ്നാല രാജേഷ്(42) ഏപ്രില്‍ 23 നാണ് യുഎഇയിലെ ‘ദുബായ് ആശുപത്രിയില്‍’ ചികിത്സതേടിയത്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിക്കപ്പെട്ട യുവാവിന് കൊറോണ പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു. 80 ദിവസത്തെ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ച് ആശുപത്രി ഡിസ്ചാര്‍ജ് കിട്ടിയ രാജേഷിന് ചികിത്സാ ചെലവായി 7,62,555 ദിര്‍ഹാം (ഒരു കോടി 52 ലക്ഷം രൂപ) ആവുകയും ചെയ്തിരുന്നു.
എന്നാല്‍, വന്‍ തുക ബില്ലായി വന്ന കാര്യം ദുബായിലെ ഗള്‍ഫ് വര്‍ക്കേഴ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി പ്രസിഡന്റ് ഗുണ്ടെല്ലി നരസിംഹ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വോളന്റിയര്‍ സുമന്ത് റെഡ്ഡിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ദരിദ്ര തൊഴിലാളിയെ സഹായിക്കാന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സല്‍ (ലേബര്‍) ഹര്‍ജിത് സിങ്ങിനോട് ബിഎപിഎസ് സ്വാമിനാരായണ്‍ ട്രസ്റ്റിലെ വോളണ്ടിയര്‍ സുമന്ത് റെഡ്ഡിയും അശോക് കൊട്ടെച്ചയും അഭ്യര്‍ത്ഥിക്കുകയായിരുന്നു. മാനുഷിക കാരണങ്ങളാല്‍ ബില്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് കോണ്‍സുലേറ്റ് ഓഫീസര്‍ ഹര്‍ജിത് സിംഗ് ദുബായ് ഹോസ്പിറ്റല്‍ മാനേജ്മെന്റിന് ഒരു കത്തെഴുതുകയുമുണ്ടായി. രോഗിയുടെ അവസ്ഥ മനസ്സിലാക്കി ക്രിയാത്മകമായി പ്രതികരിച്ച ആസ്പത്രി അധികൃതര്‍ ബില്‍ എഴുതിത്തള്ളി രോഗിയെ ഡിസ്ചാര്‍ജിനു അനുവദിക്കുകയായിരുന്നു. കൂടാതെ രോഗിയുടെ സ്വദേശത്തേക്കുള്ള സുഖകരമായ യാത്രക്കായി സൗജന്യ ഫ്ലൈറ്റ് ടിക്കറ്റുകളും ദുബായ് ആശുപത്രി നല്കി.
രോഗിയായ ഒഡ്നാല രാജേഷിനും കൂടെ സഹായിയായി വന്ന ദയാവര കങ്കയ്യയ്ക്കും ടിക്കറ്റുകള്‍ നല്‍കിയത്. കൂടാതെ കൈചെലവുകള്ക്കായി 10,000 രൂപ നല്കി.. ജൂലൈ 14 നാണ് ദുബായില്‍ നിന്ന് ഹൈദരാബാദിലേക്ക് ഇവര്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ പറന്നത്. രാത്രിയോടെ ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ ഇവരെ തെലങ്കാന എന്‍ആര്‍ഐ അധികൃതര്‍ ജന്മനാട്ടിലേക്ക് മടക്കി കുടുംബാംഗങ്ങളില്‍ എത്തിക്കുകയും ചെയ്തു. കോവിഡ് നീരീക്ഷ വിധേയമായുള്ള 14 ദിവസത്തെ ഹോം ക്വ്ാറന്റീനിലാണിപ്പോള് രാജേഷിനും കൂടെ സഹായിയായി വന്ന ദയാവരയും.