ശാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കിയ സിഖുകാരന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസിന്റെ എഫ്.ഐ.ആറില്‍

ന്യൂഡല്‍ഹി: ശാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കിയ സിഖുകാരന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസിന്റെ എഫ്.ഐ.ആറില്‍. ഡി.എസ് ബിന്ദ്രയെയാണ് ഡല്‍ഹി കലാപുമായി ബന്ധപ്പെട്ട കേസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി കലാപത്തിനിടെ കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ട കേസിലാണ് ഡി.എസ് ബിന്ദ്രയുടെ പേരും എഫ്.ഐ.ആറില്‍ ചേര്‍ത്തത്.

ഡല്‍ഹിയിലെ അഭിഭാഷകനായ ബിന്ദ്ര ശാഹീന്‍ബാഗ് പ്രക്ഷോഭകര്‍ക്ക് ദിവസങ്ങളോളം സൗജന്യമായി ഭക്ഷണം വിതരണം ചെയ്തിരുന്നു. ഇതിനായി തന്റെ പേരിലുള്ള ഒരു ഫഌറ്റ് ഇയാള്‍ വില്‍ക്കുകയായിരുന്നു.സൗജന്യ ഭക്ഷണം വിതരണം ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തത്. എന്റെ വിശ്വാസവും ഗുരുക്കളും പഠിപ്പിച്ച കാര്യങ്ങളാണ് ചെയ്തത്. എന്തുകൊണ്ടാണ് എന്നെ ലക്ഷ്യം വെക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ബിന്ദ്ര പറഞ്ഞു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ട കേസിന്റെ കുറ്റപത്രത്തിലാണ് ഡി.എസ് ബിന്ദ്രയുടെ പേരും ഡല്‍ഹി പൊലീസ് ചേര്‍ത്തിരിക്കുന്നത്. പ്രാദേശിക കലാപകാരികള്‍ക്കൊപ്പം ചേര്‍ന്ന് കലാപത്തിന് ആസൂത്രണം ചെയ്തുവെന്നാണ് ബിന്ദ്രക്കെതിരായ പ്രധാന കുറ്റമായി ഡല്‍ഹി പൊലീസിന്റെ എഫ്.ഐ.ആറില്‍ പറയുന്നത്.

SHARE