അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പോയ വാഹനം തിരിച്ചുവന്നത് ഒന്നരക്കോടിയുടെ കഞ്ചാവുമായി


തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ അതിഥിതൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുപോയി മടങ്ങിവന്ന വാഹനത്തില്‍ നിന്ന് പിടിച്ചെടുത്തത്. വന്‍ ലഹരി ശേഖരം. ഒന്നരക്കോടിയുടെ കഞ്ചാവാണ് പിടിച്ചെടുത്തത്. ലോക്ഡൗണിന് പിന്നാലെ പറവൂരിലെ അതിഥി തൊഴിലാളികളെ പശ്ചിമബംഗാളിലേക്ക് കൊണ്ടുപോയ വാഹനത്തിലാണ് മടങ്ങി വരും വഴി കഞ്ചാവ് കടത്തിയത്.

നോര്‍ത്ത് പറവൂര്‍ സ്വദേശി അഖിലും വരാപ്പുഴ സ്വദേശി അനൂപുമാണ് ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കളുമായി പിടിയിലായത്. ട്രാവലറിന്റെ എസിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. എസി മെക്കാനിക്കായ അനൂപാണ് ട്രാവലറിനു മുകളിലെ എസിയുടെ അടപ്പഴിച്ചു മാറ്റി കഞ്ചാവും ഹാഷിഷ് ഓയിലും ഒളിപ്പിച്ചത്. മൂര്‍ഷിദാബാദില്‍ നിന്ന് മടങ്ങിയ വാഹനത്തില്‍ വിശാഖപട്ടണത്തില്‍ വച്ചണ് ലഹരിവസ്തുക്കള്‍ കയറ്റിയത്.

അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടി രൂപ വിലമതിക്കുന്ന ഒരു കിലോയോളം ഹാഷിഷ് ഓയിലും അരക്കോടി രൂപ വില മതിക്കുന്ന കഞ്ചാവുമാണ് വാഹനത്തില്‍ നിന്നും പിടിച്ചെടുത്തത്. തൃശ്ശൂര്‍ റൂറല്‍ എസ്പി വിശ്വനാഥന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്. പ്രതികളെ മയക്കുമരുന്ന് സഹിതം അറസ്റ്റ് ചെയ്തത്. വന്‍ തുകയുടെ മയക്കുമാരുന്നായതിനാല്‍ ഇവര്‍ക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

SHARE