ഡ്രോണിലൂടെ പാന്‍ മസാലകള്‍ വിതരണം; രണ്ടുപേര്‍ അറസ്റ്റില്‍; വീഡിയോ

അഹമ്മദാബാദ്: ഡ്രോണിലൂടെ പാന്‍ മസാലകള്‍ വിതരണം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പാന്‍മസാലകളുടെ വില്‍പ്പന രാജ്യത്ത് നിരോധിച്ചിരുന്നു. പാന്‍ മസാല ഉപയോഗിക്കുന്നത് ഉമ്മിനീര്‍ ഉത്പാദനം കൂട്ടുകയും നിരന്തരം തുപ്പുന്നതിനും കാരണമാകുന്നു. ഇത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വില്‍പ്പന നിരോധിച്ചത്. കടകളിലൂടെയുള്ള വില്‍പ്പന നിരോധിച്ചതോടെ പാന്‍ മസാല വീട്ടിലേക്ക് എത്തിക്കാന്‍ പുതിയ വഴികള്‍ തേടിയിരിക്കുകയാണ് ഗുജറാത്തില്‍ ഒരു യുവാവ്.

ഡ്രോണിലൂടെ പാന്‍ മസാലകള്‍ ആവശ്യക്കാരുടെ വീട്ടില്‍ എത്തിക്കുകയാണ് ഇയാള്‍. ഗുജറാത്തിലെ മോര്‍ബി നഗരത്തിലാണ് പാന്‍ മസാല ഡെലിവര്‍ ചെയ്യുന്ന ഡ്രോണിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ടിക്ക്‌ടോക്കിലൂടെ ആദ്യം പുറത്തുവന്ന വീഡിയോ മറ്റ് സോഷ്യല്‍ മീഡിയ ആപ്പിലൂടെയും പങ്കുവച്ചിട്ടുണ്ട്. ഡ്രോണിന്റെ അറ്റത്ത് തൂക്കിയിട്ടിരിക്കുന്ന പാന്‍ മസാല പായ്ക്കറ്റുകള്‍ വീടിന്റെ ടെറസില്‍ നില്‍ക്കുന്ന വ്യക്തിയാണ് കൈപ്പറ്റുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

ગુજરાતીઓ પાન-મસાલા માટે કંઈપણ કરી શકે તે ફરી એકવાર સાબિત થઈ ગયું….કોરોનાની આ મહામારીના સમયમાં પણ મોરબીમાં ડ્રોનથી મસાલો લેવામાં આવ્યો.. પોલીસને જાણ થતાજ કારવાઈ કરવામાં આવી છે…. આવું જોખમ ના ખેડો🙏 Courtesy:- Social Media #morbi #lockdown2020 #lockdown #panmasala #gujaratpolice #ahmedabad #rajkot #surat #baroda #gujju #gujjuthings #gujjugram #gujju_vato #gujjustyle #gujjuworld #gujjuwood #gujjuness #gujjuchu #drone #dronephotography #dronestagram #tiktok #tiktokgujju

A post shared by પારકી પંચાત (@parki_panchat) on