ഡ്രോണില്‍ കുടുങ്ങി; പ്രഭാത സവാരിക്കിറങ്ങിയ 40പേര്‍ അറസ്റ്റില്‍


കൊച്ചി പനമ്പിള്ളി നഗറില്‍ പ്രഭാത സവാരിക്കിറങ്ങിയ നാല്‍പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് നാല്‍പത് പേര്‍ കുടുങ്ങിയത്. തുടര്‍ന്ന് സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കേരള എപ്പിഡെമിക്സ് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് അറസ്റ്റ്.

തുടര്‍ച്ചയായി പ്രഭാത സവാരിക്കെത്തുന്ന സംഘത്തെ പൊലീസ് മുന്‍പ് പല തവണ വിലക്കിയിരുന്നു. ഇത് വകവയ്ക്കാതെയാണ് ആളുകള്‍ ഇന്നും എത്തിയത്. പുതിയ ഓര്‍ഡിനന്‍സ് പ്രകാരം പതിനായിരം രൂപ പിഴയും രണ്ട് വര്‍ഷം വരെ തടവും ലഭിക്കാം.

SHARE