ദുബൈയില്‍ ഡ്രൈവിങ് ടെസ്റ്റ് സ്മാര്‍ട്ടായി

 

ദുബൈ: ദുബൈയില്‍ ഡ്രൈവിങ് ടെസ്റ്റിന്റെ ഫലം നിര്‍ണയിക്കാന്‍ ഇനി സ്മാര്‍ട്ട് ട്രെയിനിംഗ് ആന്‍ഡ് ടെസ്റ്റിംഗ് യാര്‍ഡ്. അത്യാധുനിക സെന്‍സറുകളും നൂതനമായ കാമറകളും വഴി ഡ്രൈവിങ് ടെസ്റ്റുകളുടെ ഫലം നിര്‍ണയിക്കുന്ന സംവിധാനമാണിത്. അല്‍ ഖൂസിലെ ദുബൈ ഡ്രൈവിങ് സെന്ററില്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ സ്മാര്‍ട്ട് യാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഡ്രൈവിങ് ടെസ്റ്റിന് വിധേയരാകുന്നവരുടെ ഡ്രൈവങ് രീതികളും പ്രതികരണവും കാമറകള്‍ വഴി നിരീക്ഷിച്ച് വിവരങ്ങള്‍ ഒരു സെന്‍ട്രല്‍ പ്രോസസ്സറില്‍ എത്തിക്കും.
പിഴവുകള്‍ കണ്ടെത്താനും ഡ്രൈവറുടെ ജയമോ പരാജയമോ നിര്‍ണയിക്കാനും ഈ സംവിധാനത്തിനു കഴിയും. പരിശോധകന്റെ ഇടപെടല്‍ ഇല്ലാത്തത് സംവിധാനം സുതാര്യത ഉറപ്പുവരുത്തും. പരിശീലനത്തിന്റെ കാര്യക്ഷമത കൂട്ടുക, കൂടുതല്‍ പേര്‍ക്ക് ഡ്രൈവിങ് ടെസ്റ്റിന് അവസരം നല്‍കുക, പ്രവര്‍ത്തനെച്ചലവ് കുറയ്ക്കുക തുടങ്ങിയവയെല്ലാം പുതിയ സംവിധാനം കൊണ്ടുള്ള നേട്ടമാണ്. സ്മാര്‍ട്ട് യാര്‍ഡില്‍ കണ്‍ട്രോള്‍ ടവര്‍ വഴി ഒന്നിലധികം വാഹനങ്ങള്‍ ഒരേസമയം നിരീക്ഷിക്കാന്‍ പരിശോധകന് സാധിക്കും. അഞ്ചുക്യാമറകള്‍ ഓരോ വാഹനത്തിലുമുണ്ടാകും. ഉള്‍ഭാഗത്തും മുന്നിലും പിറകിലും വശങ്ങളിലുമായി ഇവ സ്ഥാപിക്കും. വണ്ടിയുടെ സ്റ്റിയറിങ്ങിലും ബ്രേക്കിലും എഞ്ചിനിലുമെല്ലാം സെന്‍സറുകളും ഘടിപ്പിച്ചിട്ടുണ്ട്. വണ്ടിയുടെ സ്റ്റിയറിങ്ങിലും ബ്രേക്കിലും എഞ്ചിനിലുമെല്ലാം സെന്‍സറുകളും ഘടിപ്പിച്ചിട്ടുണ്ട്.
വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ടെസ്റ്റിന്റെ ഓരോ ഘട്ടത്തിന്റെയും ഫലം പ്രത്യേകം ലഭിക്കാന്‍ സ്മാര്‍ട്ട് സംവിധാനം കൊണ്ട് സാധിക്കും. സുരക്ഷയ്ക്കും പ്രാധാന്യം നല്‍കി ആവശ്യമായ സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ട്. മുന്‍പില്‍ മറ്റൊരു വാഹനമോ, വസ്തുവോ വരികയോ വേഗം 35 കിലോ മീറ്ററില്‍ കൂടുകയോ ചെയ്താല്‍ വണ്ടി സ്വയം നില്‍ക്കും.

SHARE