തിരുവനന്തപുരം വിമാനത്താവളത്തില്‍ 25 കിലോ സ്വര്‍ണം പിടികൂടി

വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 25 കിലോഗ്രാം സ്വര്‍ണമാണ് ഇന്ന് രാവിലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. ഡിആര്‍ഐ സംഘം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണവുമായി വന്ന തിരുമല സ്വദേശിയായ സുനിലിനെ ഡിആര്‍ഐ സംഘം അറസ്റ്റ് ചെയ്തു. ഒമാനില്‍ നിന്നാണ് സുനില്‍ തിരുവനന്തപുരത്തെത്തിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് ഡിആര്‍ഐ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഒമാനില്‍ നിന്ന് വന്ന രണ്ട് യാത്രക്കാര്‍ പൊലീസ് കസ്റ്റഡിയിലാണ്.