തലസ്ഥാനത്ത് നാടകീയ രംഗങ്ങള്‍, കോണ്‍ഗ്രസ്സ് ഹര്‍ജിയില്‍ കോടതി ഇന്ന് ചേരും

‘നിങ്ങള്‍ ബി.ജെ.പി ക്കു വേണ്ടി പണിയെടുക്കുകയാണോ’ സെക്യൂരിറ്റി ജീവനക്കാരോട് അഭിഭാഷകര്‍

കര്‍ണാടകയില്‍ കെ.ജി ബൊപ്പയ്യയെ പ്രോ ടെം സ്പീക്കറായി നിയമിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി യെദ്യൂരപ്പയുടെ ഉത്തരവിനെതിരായ കോണ്‍ഗ്രസ്സ് ഹര്‍ജി സുപ്രിം കോടതിയില്‍. സുപ്രിം കോടതി അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ്സ് ഹര്‍ജി സുപ്രിം കോടതി ഇന്ന്
രാവിലെ പരിഗണിക്കും. പ്രശ്‌നത്തിന്റെ അടിയന്തിര സ്വഭാവം പരിഗണിച്ച് ഇന്നലെ
രാത്രി തന്നെ വാദം കേള്‍ക്കണമെന്നായിരുന്നു കോണ്‍ഗ്രസ്സ് അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്.

ഇതിനിടെ കോണ്‍ഗ്രസ്സ് അഭിഭാഷക സംഘത്തെ സെക്യൂരിറ്റിയും പോലീസും കോടതിക്കുള്ളിലെ സുരക്ഷാ കവാടത്തില്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. രാത്രി എട്ടേ മുപ്പതോടെയായിരുന്നു സംഭവം. നിങ്ങള്‍ ബി.ജെ.പി ക്കു വേണ്ടി പണിയെടുക്കുകയാണോ എന്ന് അഭിഭാഷകര്‍ സെക്യൂരിറ്റി ജീവനക്കാരോട് ചോദിച്ചു. ഒടുവില്‍ പോലീസ് രണ്ടു പേരെ കടത്തിവിട്ടു.

SHARE