സാകിര്‍ നായിക്കിനെ കൈമാറാന്‍ ആവശ്യപ്പെടും

ന്യൂഡല്‍ഹി: ഇസ്‌ലാമിക മതപ്രഭാഷകന്‍ സാകിര്‍ നായികിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം. സാക്കിര്‍ നായികിനെ വിട്ടുകിട്ടുന്നതിനായി മലേഷ്യന്‍ സര്‍ക്കാറിനെ സമീപിക്കുമെന്ന് മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഇതിനായി ദിവസങ്ങള്‍ക്കകം തന്നെ മലേഷ്യന്‍ സര്‍ക്കാറിന് അപേക്ഷ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. സാകിര്‍ നായിക് മലേഷ്യയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ക്വാലാലംപുരിലെ പ്രമുഖ പള്ളിയില്‍ സാകിര്‍ നായിക് പ്രാര്‍ഥന നടത്തുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാകിര്‍ നായികിനെ വിട്ടുകിട്ടാന്‍ ഔദ്യോഗികമായി അപേക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

SHARE