ഡോ. മന്‍മോഹന്‍ സിങിന് നെഞ്ചുവേദന; എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8.45നാണ് എണ്‍പത്തിയേഴുകാരനായ മുന്‍ പ്രധാനമന്ത്രിയെ ആശുപത്രിയിലെത്തിച്ചത്.

നിലവില്‍ ഐ.സി.യുവില്‍ കഴിയുന്ന ഡോ.സിങിന്റെ ആരോഗ്യ നില നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഡോ. നിതീഷ് നായികിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് പരിശോധിക്കുന്നത്.

രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമായ ഡോ. സിങ് 2004 മുതല്‍ 2014 വരെയാണ് പ്രധാനമന്ത്രി പദത്തിലിരുന്നത്.

SHARE