കഫീല്‍ ഖാന്റെ ജീവന്‍ അപകടത്തിലെന്ന് ഭാര്യ കോടതിയില്‍

ഗൊരഖ്പൂര്‍: ദേശീയ സുരക്ഷാ നിയമം ചുമത്തി യു.പി പൊലീസ് ജയിലിലടച്ച ഡോ. കഫീല്‍ ഖാന്റെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഷാബിസ്ത ഖാന്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. പൗരത്വനിയമ ഭേദഗതിക്കെതിരെ നടന്ന യോഗത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചുവെന്നാരോപിച്ചാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്.

ഞങ്ങള്‍ മഥുര ജയിലില്‍ അദ്ദേഹത്തെ കാണാന്‍ പോയി. ജയിലിലേക്കു കൊണ്ടവന്ന് അഞ്ചു ദിവസം ശരിക്കും ഭക്ഷണംപോലും നല്‍കിയിരുന്നില്ല. ചെറിയ റൂമില്‍ നൂറിലധികം ആളുകള്‍ അവിടെ താമസിക്കുന്നുണ്ട്. അദ്ദേഹം ജയിലില്‍ മാനസിക പീഡനം അനുഭവിക്കുന്നുണ്ട്. അവിടെ
മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് നേരിടുന്നതെന്നും അവരുടെ ജീവന്‍ അപകടത്തിലാകുമെന്നും ഭാര്യ അയച്ച കത്തില്‍ പറയുന്നു.

കഫീല്‍ ഖാന്റെ അമ്മാവന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചിരുന്നു.

SHARE