ഐ.എസ്.ആര്‍.ഒ ചയര്‍മാന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍; വിശദീകരണവുമായി ഇസ്‌റോ

ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്റെ പേരില്‍ വിവിധ സോഷ്യല്‍ മീഡിയയില്‍ ഉള്ള അക്കൗണ്ടുകള്‍ വ്യാജമാണെന്ന മുന്നറിയിപ്പുമായി ഐ.എസ്.ആര്‍.ഒ. കൈലസവാഡിവൂ ശിവന്റെ പേരിലുള്ള അക്കൗണ്ടുകള്‍ പല സോഷ്യല്‍ മീഡിയയിലും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇസ്‌റോ ചെയര്‍മാന്‍ ഡോ. കെ. ശിവന് വ്യക്തിഗത അക്കൗണ്ടുകളൊന്നുമില്ലെന്നും ഐ.എസ്.ആര്‍.ഒ ഒഫിഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് വ്യക്തമാക്കി.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇസ്‌റോയുടെ ഔദ്യോഗിക അക്കൗണ്ട് സന്ദര്‍ശിക്കുക….

SHARE