മുംബൈ: ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറുടെ മുംബൈയിലെ വസതിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. മുംബൈ ദാദറിലുള്ള രാജഗൃഹം എന്ന സ്മാരക വസതിക്ക് നേരെ ചൊവ്വാഴ്ച വൈകീട്ടാണ് ആക്രമണം നടന്നതെന്ന് പോലീസ് അറിയിച്ചു.
വസതിയിലെ ചെടിച്ചട്ടികള്‍ എറിഞ്ഞ് തകര്‍ത്ത നിലയിലാണ്. സിസിടിവി ക്യാമറയും അജ്ഞാതസംഘം നശിപ്പിച്ചു. സംഭവത്തെ അപലപിച്ച മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. മന്ത്രിമാരായ ജയന്ത് പാട്ടീല്‍, ധനഞ്ജയ മുണ്ടെ എന്നിവരും സംഭവത്തെ അപലപിച്ച് രംഗത്തെത്തി.
ആക്രമണത്തിന്റെ പേരില്‍ ആരും പ്രകോപനത്തിന് മുതിരരുതെന്ന് അംബേദ്കറുടെ ചെറുമക്കളായ പ്രകാശ് അംബേദ്കറും ബിംറാവു അംബേദ്കറും ആഹ്വാനം ചെയ്തു.