താന്‍ അഭിനയം പഠിക്കാനാഗ്രഹിക്കുന്നത് ഈ നടനില്‍ നിന്നാണ്; വെളിപ്പെടുത്തലുമായി ദുല്‍ഖര്‍ സല്‍മാന്‍

താന്‍ അഭിനയം നോക്കി പഠിക്കാനാഗ്രഹിക്കുന്ന നടന്റെ പേര് വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍. ”താന്‍ അഭിനയം നോക്കി പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് വിജയ് സേതുപതി, ഒരു ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അതിഥി വേഷം ആണെങ്കില്‍ കൂടി തന്റെ സ്വാഭാവിക അഭിനയത്തിലൂടെ ആ ചിത്രത്തെ ഉയര്‍ത്തുവാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്”. ദുല്‍ഖര്‍ പറയുന്നു. കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭഷകളിലെല്ലാം ചുരുങ്ങിയ കാലം കൊണ്ട് അഭിനയിച്ച് പ്രേക്ഷകപ്രീതി നേടിയ താരമാണ് വിജയ് സേതുപതി. തന്റെ സഹപ്രവര്‍ത്തകര്‍ക്കും ഏറെ പ്രചോദനമാണ് താരത്തിന്റെ അഭിനയമികവ്.

SHARE