ന്യൂഡല്‍ഹി: മുതിര്‍ന്ന എന്‍സിപി നേതാവ് ഡിപി ത്രിപാഠി(67) അന്തരിച്ചു. ഏറെനാളായി കാന്‍സര്‍ ബാധിതനായി വിശ്രമത്തിലായിരുന്നു. എന്‍സിപി ജനറല്‍ സെക്രട്ടറിയായിരുന്ന ത്രിപാഠി 2012 മുതല്‍ 2018 വരെ രാജ്യസഭാ അംഗമായിരുന്നിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരാണ് ജന്മദേശം.
ത്രിപാഠിയുടെ നിര്യാണത്തില്‍ രാഷ്ട്രീയ നേതാക്കള്‍ അനുശോചിച്ചു. തങ്ങള്‍ക്ക് വഴിക്കാട്ടിയും ഉപദേശകനുമായിരുന്നു ത്രിപാഠിയെന്ന് പാര്‍ട്ടി നേതാവ് സുപ്രിയ സുലെ ട്വിറ്ററില്‍ കുറിച്ചു.