ദൗമയും സിറിയന്‍ നിയന്ത്രണത്തില്‍; ആയിരങ്ങള്‍ നാട് വിട്ടു

 

ദമസ്‌ക്കസ്: വര്‍ഷങ്ങള്‍ നീണ്ട ചെറുത്തുനില്‍പ്പിനൊടുവില്‍ കിഴക്കന്‍ ഗൂത്തയിലെ അവസാന വിമത കേന്ദ്രമായ ദൗമയും സിറിയ റഷ്യന്‍ സംയുക്താക്രമണത്തിന് മുന്നില്‍ കീഴടങ്ങി. ഇതോടെ സിറിയന്‍ തലസ്ഥാനമായ ദമസ്‌ക്കസിന് തൊട്ടരികെ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന പ്രദേശമായ കിഴക്കന്‍ ഗൂതയുടെ പൂര്‍ണ നിയന്ത്രണം പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള സൈന്യം തിരിച്ചുപിടിച്ചു. ദൗമയിലെ അവസാനത്തെ വിമത പോരാളിയെയും സൈന്യം തുരത്തിയതായി സെന്റര്‍ ഫോര്‍ സിറിയന്‍ റീ കണ്‍സിലിയേഷന്‍ തലവന്‍ മേജര്‍ ജനറല്‍ യുറി യെവ്തുഷെങ്കോ അറിയിച്ചു.
ദൗമയുടെയും അതിലൂടെ കിഴക്കന്‍ ഗൂത്ത പ്രദേശം മുഴുവനായും സിറിയയുടെ നിയന്ത്രണത്തിലാണെന്ന് സൈന്യം പ്രഖ്യാപനം നടത്തി. തുടര്‍ന്ന് കൂറ്റന്‍ കെട്ടിടത്തിനു മുകളില്‍ സിറിയന്‍ പതാക യും ഉയര്‍ത്തി. നിയന്ത്രണം ഏറ്റെടുത്തതില്‍ സിറിയന്‍ ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപനം നടത്തും.

SHARE