കുടിയേറ്റ തൊഴിലാളികള്‍ അപകടത്തിലകപ്പെടുന്നത് തുടരുന്നു; മോദി സര്‍ക്കാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം

Chicku Irshad

രാജ്യത്ത് കുടിയേറ്റ തൊഴിലാളികള്‍ അപകടത്തിലകപ്പെടുന്നത് തുടര്‍ക്കഥയാവുമ്പോഴും ഒരു പരിഹാര മാര്‍ഗവും സ്വീകരിക്കാത്ത മോദി സര്‍ക്കാറിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തുന്നു.

ഉത്തര്‍പ്രദേശിലും ബിഹാറിലും മധ്യപ്രദേശിലും തുടങ്ങി രാജ്യത്താക്കെ വിവിധ അപകടങ്ങളിലാണ് നിരവധി കുടിയേറ്റ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. വീടണയാനുള്ള യാത്രക്കിടെ രാജ്യത്ത് ഇന്ന് മാത്രം മുപ്പതിലേറെ മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്.

തൊഴിലാളികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ അപകടത്തില്‍പെട്ടും സ്വന്തം ഗ്രാമങ്ങളിലേക്ക് കാല്‍നടയായി തിരിച്ച കുടുംബങ്ങളുടെ മേല്‍ ട്രെയിനിച്ചും മറ്റുമായി നിരവധി കുടിയേറ്റ തൊഴിലാളികള്‍ ഇതിനകം കൊല്ലപ്പെട്ടിരിക്കയാണ്. അതേസമയം രാജ്യത്ത് വീട്ടിലെത്താനുള്ള ആളുകളുടെ ഒരു കുറവ് വരുകയോ ദരിദ്ര തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ സൗകര്യം ഏര്‍പ്പെടുത്തുകയോ ഇതുവരെ ഉണ്ടായിട്ടില്ല. രാജ്യത്തിന്റെ നട്ടെല്ലായ തൊഴിലാളുകളുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിസംഗത രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

ഔറയ്യയിലെ ദാരുണമായ അപകടസംഭവത്തിനുശേഷം, ഇപ്പോള്‍ റോഡപകടങ്ങളില്‍ തൊഴിലാളികള്‍ മരിച്ച വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുകയാണെന്നും
ഹൃദയാഘാതകരമായ സംഭവം വീണ്ടുമുണ്ടായിട്ടും സര്‍ക്കാര്‍ എന്താണ് ചിന്തിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചോദിച്ചു. തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കാന്‍ ഉചിതമായ ക്രമീകരണങ്ങള്‍ ചെയ്യുന്നില്ലെന്നും സംസ്ഥാനത്തിനകത്ത് തൊഴിലാളികളെ കൊണ്ടുപോകാന്‍ ബസുകള്‍ ഓടിക്കാത്തത് എന്തുകൊണ്ടെന്നും പ്രിയങ്ക ചോദിച്ചു.

ഇതൊരു ദുരന്തമായി മാറുകയാണെന്നും ഏക പരിഹാര മാര്‍ഗം തൊഴിലാളികളെ മനുഷ്യത്വത്തോടും അനുകമ്പയോടും കൂടി അവരുടെ വീടുകളിലേക്ക് സര്‍ക്കാര്‍ അയയ്ക്കണം എന്നതാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. ഈ മനുഷ്യത്വരഹിതമായ അവസ്ഥയില്‍ തൊഴിലാളികളെ ഉപേക്ഷിക്കാന്‍ കഴിയില്ല. ഒന്നുകില്‍ സര്‍ക്കാര്‍ ഒന്നും കാണുന്നില്ല അല്ലെങ്കില്‍ എല്ലാ കാര്യങ്ങളും അവഗണിക്കുന്നു. സര്‍ക്കാരിന്റെ ജോലി വാചകകസര്‍ത്തുകള്‍ മാത്രമായാണോ അവശേഷിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

അതേസമയം തൊഴിലാളികള്‍ അപകത്തിലായതിന്റെ ദാരുണ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പല പ്രമുഖരും പങ്കുവെച്ചു.

ഇന്നത്തെ അപകടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ ദിവസം സ്യൂട്ട്കേസില്‍ കിടന്നുള്ള കുട്ടിയുടെ യാത്രചെയ്ത എത്രയോ സുഖകരമാണെന്നാണ് ആകാശ് ബാനര്‍ജി ട്വീറ്റ് ചെയ്തു. ഇത് നമ്മളില്‍പെട്ടവര്‍ തന്നെയാണ്. ഇതാണ് അവരുടെ ഭൂമിമാണ്. അവര്‍ അവരുടെ വീടുകളിലേക്ക് പോകാനാണ് ശ്രമിക്കുന്നത്. പിന്നെ എന്തിനാണ് അവര്‍ അഭയാര്‍ഥികളെപ്പോലെ മറ്റൊരു രാജ്യത്തേക്ക് അപകടകരമായ വഴിയിലൂടെ കടക്കാന്‍ ശ്രമിക്കുന്നത് പോലെ മരിക്കുന്നത് ???. കരയുന്ന ഈ കുട്ടികള്‍ നമ്മളെ ഉണര്‍ത്തുമോ? ആകാശ് ബാനര്‍ജി ചോദിച്ചു.

യുപിയിലെ അപകടത്തിന് പിന്നാലെ എംപിയില്‍ ഉണ്ടായ അപകടത്തില്‍ 6 കുടിയേറ്റ തൊഴിലാളികള്‍ മരിച്ച സംഭവത്തിലെ വീഡിയോ നിരവധി പേരാണ് പങ്കുവെച്ചത്. മനസ്സിനെ ഇളക്കുന്ന വീഡിയോയാണിതെന്നും ഇത് കാണുമ്പോള്‍ സ്വയം അസ്വസ്ഥരാകുകയും ചോദ്യങ്ങള്‍ ചോദിക്കുകയും വേണമെന്നും പങ്കുവെക്കുന്നവര്‍ കുറിച്ചു.

ഈ ദൃശ്യങ്ങള്‍ ലോകത്തേതു രാഷ്ട്രീയ നേതൃത്വത്തിന്റെ രാജി ആവശ്യപ്പെടുന്ന ഒന്നാണ്, എന്നാല്‍ ഇതാണ് ഇന്ത്യ! ഈ സര്‍ക്കാരില്‍ ആരാണ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും രാജിവെക്കുകയും ചെയ്യുന്നതെന്നും രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അശോക് സ്വയിന്‍ കുറിച്ചു.

പാവപ്പെട്ട തൊഴിലാളികള്‍ തുടര്‍ച്ചയായി അപകടത്തില്‍പെടുന്ന സംഭവത്തില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവും രൂക്ഷ പ്രതികരണമാണ് നടത്തിയത്. ദാരിദ്ര്യം ഒരു ശാപമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അവരെ ഇങ്ങനെ മരിക്കാന്‍ അനുവദിക്കരുതെന്നാണ് ലാലു പ്രതികരിച്ചത്. നിലവില്‍ ജയിലില്‍ കഴിയുന്ന ലാലു എന്നോട് ക്ഷമിക്കൂ ഞാന്‍ നിസ്സഹായനാണെന്നും ട്വീറ്റ് ചെയ്തു.
ക്ഷമിക്കണം, ഇവ അപകടങ്ങളല്ല. പാവപ്പെട്ട തൊഴിലാളികളെ കൊന്ന കുറ്റത്തിന് ആരിലാണെന്നും ലാലു ചോദിച്ചു.
ദാരിദ്ര്യം ഒരു ശാപമാണെന്ന് എല്ലാവര്‍ക്കും അറിയാം. ദരിദ്രര്‍ക്ക് ദൈവത്തിന്റെ രൂപമാണ് സര്‍ക്കാര്‍. എന്നാല്‍ കുറഞ്ഞത് ദൈവത്തെ സംബന്ധിച്ചിടത്തോളം, അവനെ ഇതുപോലെ മരിക്കാന്‍ അനുവദിക്കരുത്.നഒന്നും ചെയ്തില്ലെങ്കില്‍ ദരിദ്രര്‍ക്ക് ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും, സര്‍ക്കാറിനെ വിമര്‍ശിച്ച് ലാലു കൂട്ടിച്ചേര്‍ത്തു.