‘മുസ്‌ലിംകളെ വീട്ടില്‍ കയറ്റാന്‍ പാടില്ല’; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ

ജയ്പൂര്‍: വര്‍ഗീയ പരാമര്‍ശവുമായി രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ബന്‍വാരിലാല്‍ സിംഗാള്‍. മുസ്‌ലിംകളെ വീട്ടില്‍ കയറ്റരുതെന്നും കുറ്റവാസനയുള്ളവരാണ് അവരെന്നുമായിരുന്നു അല്‍വാര്‍ എം.എല്‍.എയായ ബന്‍വാരിയുടെ വിവാദ പ്രസ്താവന.

തന്റെ ഓഫീസില്‍ മുസ്‌ലിംകളെ കയറ്റാറില്ലെന്നും മുസ്‌ലിംകളില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ അകലം പാലിക്കണമെന്നും ബന്‍വാരി പറഞ്ഞു.
ഇന്നലെ നടന്ന സമുദായ യോഗത്തിലാണ് ബന്‍വാരിലാല്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. മുസ്‌ലിംകള്‍ കുറ്റവാസനയുള്ളവരാണെന്നും താന്‍ അവരോട് വോട്ട് ചോദിക്കാറില്ലുമെന്നായിരുന്നു പ്രസ്താവന.

വിവാദ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ മാധ്യമങ്ങള്‍ വിശദീകരണം തേടിയെങ്കിലും എം.എല്‍.എ ഇതേ നിലപാട് ആവര്‍ത്തിച്ചു.

SHARE