തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഈ പണി നിര്‍ത്തും; ഡൊണാള്‍ഡ് ട്രംപ്


വാഷിംഗ്ടണ്‍: നവംബര്‍ മൂന്നിലെ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ താന്‍ ഈ പണി നിര്‍ത്തുമെന്ന് യു എസ് പ്രഡിഡന്റ് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചതിക്കുമെന്നും വൈറ്റ് ഹൗസ് വിടാന്‍ ട്രംപ് വിസമ്മതിക്കുമെന്നുമുള്ള ഡെമോക്രാറ്റിക്കന്‍ എതിരാളി ജോ ബൈഡന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫോക്സ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ട്രംപ്- ബൈഡന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മത്സരം ചൂടുപിടിക്കുമ്‌ബോള്‍ മറുവശത്ത് ജയിക്കാനായി കുറുക്കുവഴികള്‍ തേടുകയാണെന്ന് ഇരുകൂട്ടരും വാദിച്ചു. എന്നാല്‍ ട്രംപ് എങ്ങിനെ വഞ്ചിക്കുമെന്ന് മുന്‍ ഉപരാഷ്ട്രപതി കൂടിയായ ബൈഡന്‍ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, പരാജയപ്പെടുമെന്ന് തോന്നുന്ന നിമിഷത്തില്‍ ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ട്രംപ് അനുയായികള്‍ക്കൊപ്പം വൈറ്റ് ഹൗസ് വിടുമെന്നാണ് തന്റെ വിശ്വസമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

SHARE