തന്നെ ബാഹുബലിയാക്കുന്ന വീഡിയോ പങ്കുവെച്ച് ട്രംപ്; ആത്മപ്രശംസയുമായി യു.എസ് പ്രസിഡണ്ട്

ഇന്ത്യ സന്ദര്‍ശനത്ത് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ തന്നെ ബാഹുബലിയാക്കി ചിത്രീകരിക്കുന്ന വീഡിയോ ട്വറ്ററില്‍ പങ്കുവെച്ച് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ബാഹുബലി2 എന്ന പ്രഭാസ് ചിത്രത്തിലെ ഒരു ഗാനരംഗം ഉപയോഗിച്ചാണ് 81 സെക്കന്റ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ട്രംപിന്റെ കടുത്ത ആരാധികയെന്ന് സ്വയം വിശേഷിപ്പിക്കുന്ന സോള്‍ മീംമ്‌സ് എന്ന ട്വിറ്റര്‍ ഹാന്റിലില്‍ നിന്നാണ് മോര്‍ഫ് ചെയ്ത മാഷപ്പ് വീഡിയോ പ്രചരിച്ചത്.

ട്രംപിനെ ബാഹുബലിയായും ശിവകാമിയായി ഭാര്യ മെലാനിയെയുമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. വീഡിയോയില്‍ യുദ്ധ മുഖത്ത് പോരാടി വിജയിച്ചുവരുന്ന പോരാളിയായാണ് ട്രംപിനെ അവതരിപ്പിച്ചിരിക്കുന്നത്. രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച രാജമാത ശിവകാമിയായാണ് മെലാനിയയെ അവതരിപ്പിച്ചിരിക്കുന്നത്. ട്രംപിന്റെ മകള്‍ ഇവാന്‍കയേയും മരുമകന്‍ ജെറാഡിനേയും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദാ ബെന്നും വീഡിയോയില്‍ ഉണ്ട്.

SHARE