ന്യൂയോര്‍ക്ക്: രാജ്യത്തെ കോവിഡ് -19 ന്റെ പരിശോധന മന്ദഗതിയിലാക്കാന്‍ ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. തന്റെ വര്‍ദ്ധിച്ച പരിശോധനകള്‍ കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നതിന് കാരണമാകുമെന്ന് കാണിച്ചാണ് ട്രംപ്, കോവിഡ് പരിശോധന മന്ദഗതിയിലാക്കാന്‍ ആരോഗ്യ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുന്നത്.
‘ഒരു മോശം കാര്യം ഇതാണ്, നിങ്ങള്‍ പരിധിയില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമ്പോള്‍ കൂടുതല്‍ കേസുകള്‍ നിങ്ങള്‍ കണ്ടെത്തുകയാണ്. കൂടുതല്‍ ആളുകള്‍ രോഗികളാവുകയാണ്, ട്രംപ് വാദിച്ചു.
‘അതിനാല്‍ ഞാന്‍ എന്റെ ആളുകളോട് ‘പരിശോധന മന്ദഗതിയിലാക്കുക’ എന്ന് പറഞ്ഞു. അവരത് പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്യുന്നു, ട്രംപ് അവകാശപ്പെട്ടു. ട്രംപ് ജനങ്ങളെ പരിഹസിച്ചാണോ അതോ ഗൗരവത്തില്‍ പറഞ്ഞചഎന്ന് വ്യക്തമല്ലാ
നേരത്തെ തന്നെ ട്രംപ്, കോവിഡ് പരിശോന സംബന്ധിച്ച് പല വിവാദ പ്രസ്താവനകളും നടത്തിയിരുന്നു. രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടത് മുതല്‍ മാര്‍ച്ചില്‍ രാജ്യവ്യാപകമായതോടെ, പരിശോധന ഒരു ഇരട്ടത്തലയുള്ള വാളാണെന്നാണ് ഒരു റാലിയില്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. പരിശോധനയിലൂടെ പല സംസ്ഥാനങ്ങളിലും കോവിഡ് -19 ന്റെ വര്‍ദ്ധനവുണ്ടായതായി വ്യാജ അവകാശവാദവും പ്രസിഡന്റ് ട്രംപ് നടത്തിയിട്ടുണ്ട്.
കൊറോണ വൈറസ് പരിശോധനകള്‍ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ നടത്തിയതിനാലാണ് കേസുകള്‍ കൂടുന്നതെന്നും ട്രംപ് വാദിച്ചിരുന്നു. എന്നാല്‍ മരണങ്ങളും അതേപോലെ കൂടുന്നതില്‍ ട്രംപ് മൗനം പാലിക്കുകയും ചെയ്യുകയാണ്. നിലവില്‍ 23 ലക്ഷത്തില്‍പരം കേസുകളുമായി ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യമാണ് അമേരിക്ക. ഇതുവരെ 121,980 പേരായി ഏറ്റവും കൂടുതല്‍ മരണങ്ങളും ട്രംപിന്റെ യുഎസിലാണ്.