ഇംപീച്ച്‌മെന്റിന്റെ വക്കില്‍ യുദ്ധത്തിന് മുറവിളികൂട്ടി ട്രംപ്; മൂന്നാംലോക യുദ്ധഭയത്തില്‍ പശ്ചിമേഷ്യ

ബാഗ്ദാദ്: അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇംപീച്ച്‌മെന്റിന്റെ വക്കില്‍ നില്‍ക്കുന്ന ഡോണാള്‍ഡ് ട്രംപ് മൂന്നാം ലോകയുദ്ധത്തിന് മുറവിളികൂട്ടുന്നതായി വിമര്‍ശനം. ഇറാനിയന്‍ റെവലൂഷണറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനി അമേരിക്കയുടെ റോക്കറ്റാക്രമണത്തില്‍ കൊലപ്പെട്ടതോടെയാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുന്നത്.

ഇറാഖിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതു ഖുദ്സ് സേനാ മേധാവി കാസെം സൊലൈമാനി അടക്കം എട്ടു പേരെന്നാണു റിപ്പോർട്ട്.  അതേസമയം ഇറാഖിലെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന ആരോപണം ഉന്നയിച്ചായിരുന്നു അമേരിക്കയുടെ ആക്രമണം. ബാഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു വ്യോമാക്രമണം. ഇവിടെ യുഎസ് എംബസിക്കു നേരെ ആക്രമണമുണ്ടായതിനു പിന്നാലെയായിരുന്നു യുഎസിന്റെ റോക്കറ്റ് ആക്രമണം. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിര്‍ദേശത്തെ തുടർന്നാണ് ആക്രമണം നടത്തിയതെന്ന് പെന്റഗൺ വെളിപ്പെടുത്തി.

എന്നാല്‍ വരാനിരിക്കുന്ന പ്രസിഡന്റെ് തെരഞ്ഞെടുപ്പില്‍ ദേശീയത പ്രധാന വിഷയമാക്കി ഉയര്‍ത്തുകയാണ് യുദ്ധ ഭീതിയിലൂടെ ട്രംപ് ലക്ഷ്യമിടുന്ന വിമര്‍ശനം ഇതിനകം ഡെമോക്രാറ്റുകള്‍ ഉന്നയിച്ചു കഴിഞ്ഞു. 2002 റിപ്ലബിക്കന്‍ പാര്‍ട്ടി നേതാവ് കൂടിയായ ജോര്‍ജ് ഡബ്ല്യൂ ബുഷ് ഇറാഖിനെതിരെ നടത്തിയ നീക്കത്തിന്റെ അതേ തുടര്‍ച്ചയാണ് ഇപ്പോള്‍ ഇപ്പോള്‍ കണുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

2011 പ്രസിഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബാരക് ഒബാമക്കെതിരെ ട്രംപ് ഉയര്‍ത്തിയ ആരോപണവും ഇപ്പോള്‍ തിരിച്ചടിക്കുകയാണ്, ഞങ്ങളുടെ പ്രസിഡന്റ് ഇറാനുമായി ഒരു യുദ്ധം ആരംഭിക്കും. അദ്ദേഹം ചര്‍ച്ച ചെയ്യാനുള്ള കഴിവില്ലാത്തവനും ദുര്‍ബലനും കാര്യപ്രാപ്തി യില്ലാത്തവനുമായതാണ് കാരണമെന്നായിരുന്നു ആരോപണം. പ്രസിഡന്റെ് തെരഞ്ഞെടുപ്പ് നേരിടാനിരിക്കെ നിലവില്‍ ഇംപീച്‌മെന്റ് വക്കില്‍ നില്‍കുകയാണ് ട്രംപ്‌

https://twitter.com/AbdulMeedkhan/status/1213033093008941057

ഇറാനിലെ ഏറ്റവും ശക്തനായ നേതാക്കളിലോരാളായ റവല്യൂഷണറി ഗാര്‍ഡ്‍സ് തലവന്‍ കാസെം സൊലൈമാനിയുടെ വധം ലോകത്തെയാകെ യുദ്ധഭീതിയിലാക്കിയിരിക്കുകയാണ്.  ഇറാനിൽ 1979ലെ ഇസ്‌ലാമിക വിപ്ലവത്തിനു പിന്നാലെ, രാജ്യത്തെ ആത്മീയ നേതൃത്വത്തിനു പ്രതിരോധമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏറ്റവും ശക്തമായ സേനാ വിഭാഗമായ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ് (ഐആര്‍ജിസി) രൂപം കൊണ്ടത്. പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടേതാണ് ആശയം. രാജ്യത്തെ വീരപുരുഷന്‍റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍റെ ആത്മീയ നേതാവ് ആയത്തൊള്ള ഖൊമെനി തന്നെ പറഞ്ഞുകഴിഞ്ഞു. സൊലൈമാനിയുടെ വധത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. ഇറാന്‍ ഏത് വിധത്തിലാണ് തിരിച്ചടിക്കുകയെന്നാണ് ലോകം കാത്തിരിക്കുന്നത്.

ബുഷ് ഭരണകാലത്ത് യുഎസ്സിന്റെ സുഹൃത്തായിരുന്നു ജനറല്‍ ഖാസിം സുലൈമാനി. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിനുള്ള മറുപടിയായി നടന്ന അഫ്ഗാനിസ്ഥാന്‍-അമേരിക്ക യുദ്ധത്തില്‍ ബുഷിന്റെ വിജയത്തിന് പങ്കാളിയായിരുന്നു സുലൈമാനി. ഒസാമ ബിന്‍ ലാദനെതിരെയും താലിബാനെതിരെയും തിരിച്ചടിക്കാനായി 2001ല്‍ ഖാസിം സുലൈമാനിയെയും അദ്ദേഹത്തിന്റെ സൈന്യത്തിന്റെയും ഇന്റലിജന്‍സ് സഹായത്തോടെയാണ് അമേരിക്ക ആക്രമണം തുടങ്ങിയത്. ഷിയാ അഫ്ഗാനികള്‍ക്കെതിരെയുള്ള താലിബാന്റെ ആക്രമണമാണ് സുലൈമാനിയെ യുഎസ്സുമായി സുഹൃദ് ബന്ധത്തിലെത്തിച്ചത്.

എന്നാല്‍ ഇപ്പോള്‍ ഇറാഖിലെ സാഹചര്യങ്ങള്‍ മാറ്റിമറിക്കുക എന്ന നിഗൂഢമായ ലക്ഷ്യം വെച്ചാണ് യുഎസ് സുലൈമാനിയെ വധിച്ചതെന്നാണ് പശ്ചിമേഷ്യ വിലയിരുത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി നിരവധി തവണ സുലൈമാനിയെ വധിക്കാന്‍ ഇസ്രയേല്‍, അമേരിക്ക എന്നിവ നിരന്തരം ശ്രമിച്ചിരുന്നു. ഒടുവിലാണ് ഈ ലക്ഷ്യം കൈവരിച്ചത്.

ആയത്തുള്ള ഖമേനിക്ക് പകരക്കാരനായി ആ പദത്തിലെത്തുമെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നയാളായിരുന്നു സുലൈമാനി.
സേനാ നായകന്റെ മരണം അമേരിക്ക സ്ഥിരീകരിച്ചതോടെ പ്രതികാരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. യുഎസ്സിനെ ക്രിമിനലുകള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രക്തസാക്ഷിത്വം സുലൈമാനിയുടെ അക്ഷീണമായ പ്രവര്‍ത്തനത്തിനുള്ള പ്രതിഫലമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് മൂന്ന് ദിവസത്തെ ദു:ഖാചരണവും അദ്ദേഹം പ്രഖ്യാപിച്ചു. സുലൈമാനി മരിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തികളും അദ്ദേഹം നയിച്ച വഴികളും അവസാനിക്കുന്നില്ല. ആ ക്രിമിനലുകള്‍ ഞങ്ങളുടെ പ്രതികാരം നേരിടേണ്ടി വരും. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ അവരുടെ കൈകളില്‍ സുലൈമാനിയുടെ രക്തം പുരണ്ടെന്നും ഖമേനി പറഞ്ഞു.

അതേസമയം ഇറാനെതിരെ ഇറാഖിനെ ഉണര്‍ത്തുക എന്നതാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. യുഎസ്സിന്റെ ആക്രമണം യുദ്ധപ്രഖ്യാപനമായി തന്നെ ഇറാന്‍ കാണുമെന്നാണ് ഖമേനി സൂചിപ്പിക്കുന്നത്. ഇത് പശ്ചിമേഷ്യയെ ചോരക്കളമാക്കും.