എന്റെ കാര്യം ഉറപ്പില്ല; പക്ഷേ, നിങ്ങള്‍ മാസ്‌ക് ധരിച്ചേ പറ്റൂ; ഡൊണാള്‍ഡ് ട്രംപ്


വാഷിംഗ്ടണ്‍: കോവിഡ് 19 രാജ്യത്ത് പിടിമുറുക്കിയതോടെ അമേരിക്കയിലെ ജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. മാസ്‌ക് ധരിക്കാന്‍ ആരേയും നിര്‍ബന്ധിക്കുന്നില്ലെന്നും മാസ്‌ക് ധരിക്കണോ വേണ്ടയോ എന്നുള്ളത് അവരവര്‍ക്ക് സ്വയം തീരുമാനിക്കാമെന്നും താനത് ഉപയോഗിക്കുമോ എന്ന കാര്യം ഉറപ്പില്ലെന്നും ട്രംപ് പറഞ്ഞു.

നേരത്തേ ജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്ന് അമേരിക്കയില്‍ നിര്‍ബന്ധമില്ലായിരുന്നു. കോവിഡ് ഒരു സാധാരണ പനിപോലുള്ളത് എന്നായിരുന്നു നേരത്തേ ട്രംപിന്റെ നിലപാട്. വിദഗ്ധരുള്‍പ്പെടെ പലരും ആവശ്യപ്പെട്ടെങ്കിലും പരിശോധനക്ക് വിധേയനാവാന്‍പോലും അദ്ദേഹം തയ്യാറായിരുന്നില്ല.ഒടുവില്‍ വൈറ്റ് ഹൗസ് ജീവനക്കാരില്‍ ചിലര്‍ക്ക് രോഗം ബാധിച്ചതോടെയാണ് പരിശോധനക്ക് വിധേയനാകാന്‍ ട്രംപ് തയ്യാറായത്. കഴിഞ്ഞദിവസം നടത്തിയ രണ്ടാമത്തെ പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു.

SHARE