കോവിഡ് ചൈനയില്‍ നിന്നുള്ള മോശം സമ്മാനം; ഡൊണാള്‍ഡ് ട്രംപ്


വാഷിങ്ടണ്‍: കൊറോണ വൈറസിനെ ചൈനയില്‍ നിന്നുള്ള മോശം സമ്മാനമെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കൊവിഡ് ലോകമെമ്പാടും പ്രയാണം തുടരുകയാണെന്നും ഇത് നല്ലതല്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. രാജ്യത്ത് കൊവിഡ് മരണം ഒരുലക്ഷം തികയുമ്പോഴാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

‘കൊറോണ വൈറസ് മരണങ്ങള്‍ ഒരു ലക്ഷത്തിലെത്തിയതോടെ ഞങ്ങള്‍ വളരെ സങ്കടകരമായ ഒരു നാഴികക്കല്ലിലെത്തി. മരണപ്പെട്ട എല്ലാവരുടെയും കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഹൃദയംഗമമായ സഹതാപവും സ്നേഹവും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ദൈവം നിങ്ങളോടുകൂടെ ഇരിക്കട്ടെ’ഡോണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. മറ്റൊരു ട്വീറ്റിലാണ് കൊവിഡിനെ ചൈനയില്‍ നിന്നുള്ള വളരെ മോശം സമ്മാനമാണെന്ന് ട്രംപ് വിശേഷിപ്പിച്ച്.

SHARE