ആഭ്യന്തര വിമാനങ്ങളില്‍ എത്തുന്നവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധം


ആഭ്യന്തരവിമാനങ്ങളിലെത്തുന്നവര്‍ക്കും രണ്ടാഴ്ച ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ആഭ്യന്തരവിമാനങ്ങളിലെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവരും രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണമെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

സംസ്ഥാനത്തിനുള്ളില്‍ വിമാനയാത്ര നടത്തുന്നവരുടെ നിരീക്ഷണ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനിക്കും. അതേസമയം കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിനിയുടെ നില ഗുരുതരമായി തുടരുകയാണ്. അര്‍ബുദത്തിന് ചികിത്സയിലായിരുന്ന നാല്‍പ്പത്തിയഞ്ചുകാരി ഈ മാസം 26നാണ് അബുദാബിയില്‍ നിന്ന് കരിപ്പൂരിലിറങ്ങിയത്.

SHARE