രാജ്യത്ത് ആഭ്യന്തര വിമാനസര്‍വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിച്ചു


രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിച്ചു.ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്കുള്ള ആദ്യവിമാനം പുലര്‍ച്ചെ 4.45 നും മുംബൈ- പട്‌ന വിമാനം രാവിലെ 6.45 നും പുറപ്പെട്ടു. കൊച്ചിയില്‍ നിന്ന് 13 സര്‍വീസുകളാണ് ഇന്നുള്ളത്. തിരുവനന്തപുരം-6, കോഴിക്കോട്-3, കണ്ണൂര്‍-1 എന്നിങ്ങനെയാണ് കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ന് നടത്തുന്ന സര്‍വീസുകള്‍. 62 ദിവസങ്ങള്‍ക്ക് ശേഷമാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.

തിരുവനന്തപുരത്തേക്ക് മൂന്ന് വിമാന സര്‍വീസുകളാണ് ഇന്ന് എത്തുക. കോഴിക്കോട് നിന്നും രണ്ട് വിമാനങ്ങളും ഡല്‍ഹിയില്‍ നിന്നും ഒരു വിമാനവുമാണ് തിരുവനന്തപുരത്ത് ഇന്ന് എത്തുന്നത്. കോഴിക്കോടേക്ക് രണ്ട്വിമാനങ്ങളും ഡല്‍ഹിയിലേക്ക് ഒരു വിമാനവും ഇന്ന് യാത്ര തിരിക്കും. രാവിലെ 8.30ന് കോഴിക്കോട്ടേക്കാണ് തിരുവനന്തപുരത്ത് നിന്നുള്ള ആദ്യ വിമാനം പുറപ്പെട്ടത്.

SHARE