ദോഹയില്‍ നിന്നുള്ള വിമാനം നാളെ എത്തില്ല; കൊച്ചിയിലെത്തുക ഒരു വിമാനം മാത്രം

നാളെ പ്രവാസികളുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമെന്നു പ്രഖ്യാപിച്ചിരുന്ന രണ്ടു വിമാനങ്ങളില്‍ ഒന്നിന്റെ യാത്ര നീട്ടിവച്ചു. ദോഹയില്‍ നിന്നു കൊച്ചിയിലേക്കുള്ള വിമാനമാണ് യാത്ര ശനിയാഴ്ചത്തേക്കു മാറ്റിവെച്ചത്. ഇതോടെ വ്യാഴാഴ്ച 176 യാത്രക്കാര്‍ മാത്രമായിരിക്കും കൊച്ചിയിലെത്തുക. അബുദാബിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം മാത്രമായിരിക്കും നാളെ എത്തുക.

നാളെ വൈകിട്ട് 4.15ന് അബുദാബിയില്‍ നിന്നു കൊച്ചിയിലേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനംം 9. 40 ന് കൊച്ചിയില്‍ എത്തിച്ചേരുമെന്നാണ് വിവരം.യാത്രക്കാര്‍ക്ക് കോവിഡ് രോഗമുണ്ടോ എന്ന് തിരിച്ചറിയാനുള്ള ആന്റിബോഡി ടെസ്റ്റും തെര്‍മല്‍ സ്‌കാനിങ്ങും വിമാനത്താവളത്തില്‍ നടത്തിയ ശേഷമായിരിക്കും യാത്രാനുമതി നല്‍കുന്നതെന്നു അബുദാബി ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

SHARE