നാളെ രാജ്യ വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും

ന്യൂഡല്‍ഹി: മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെ നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. സര്‍ക്കാര്‍സ്വകാര്യ മേഖലകളിലെ ഡോകടര്‍മാര്‍ പണിമുടക്കിന്റെ ഭാഗമാകും. അതേസമയം അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും മാത്രം 24 മണിക്കൂര്‍ പണിമുടക്കില്‍ നിന്ന് ഒഴിവാക്കും.

ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ പരിഷ്‌കാരം ലക്ഷ്യമിട്ടുള്ള ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ കഴിഞ്ഞദിവസമാണ് ലോക്‌സഭ പാസാക്കിയത്. നിലവിലെ മെഡിക്കല്‍ കൗണ്‍സിലിന് പകരം ദേശീയ മെഡിക്കല്‍ കമ്മിഷന്‍ രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നതാണ് ബില്‍.

SHARE