മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാരത്തിലേക്ക് ; നാളെ പഠിപ്പ് മുടക്കും

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നാളെ രാജ്യവ്യാപകമായി പഠിപ്പുമുടക്കും. ഐ എം എ അംഗങ്ങളാണ് ഈ കാര്യം അറിയിച്ചത്. വ്യാഴാഴ്ച മെഡിക്കല്‍ ബില്‍ രാജ്യസഭ പരിഗണിക്കുന്ന സാഹചര്യത്തിലാണിത്.

രാജ്യമെമ്പാടുമുള്ള മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അതത് രാജ്ഭവനു മുന്നില്‍ ഇ്ന്ന് വൈകിട്ടു മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയെന്നതിന്റെ ഭാഗമായാണിത്. വിദ്യാര്‍ത്ഥികളുടെ സമരത്തില്‍ ഡോക്ടര്‍മാരും പങ്കെടുക്കും.

SHARE