പരിശോധന ഭരണഘടനയിലുള്ള വിശ്വാസത്തിന് വിധേയം; തരംഗമായി ഡോക്ടര്‍ ദമ്പതിമാരുടെ വീടിനുമുന്നിലെ നെയിംബോര്‍ഡ്

പൗരത്വ നിയമത്തിനെതിരെ ഒറ്റപ്പാലത്ത് ഡോക്ടര്‍ ദമ്പതിമാരുടെ വേറിട്ട പ്രതിഷേധം. വീടിനു മുന്നില്‍ സ്ഥാപിച്ച നെയിംബോര്‍ഡില്‍ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നും പൗരത്വ രജിസ്റ്റര്‍ വേണ്ടെന്നുമുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയാണ് പ്രതിഷേധം. ദമ്പതിമാരായ ഡോ.സരിന്‍ പിയും ഡോ. സൗമ്യ സരിനുമാണ് ഈ പ്രതിഷേധക്കാര്‍.

പരിശോധനയും നിര്‍ദേശങ്ങളും ഭരണഘടനയിലുള്ള വിശ്വാസത്തിന് വിധേയം എന്നും വീടിനു മുന്നില്‍ സ്ഥാപിച്ച ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട്.

ഇതിനെതിരെ സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നത്. മെഡിക്കല്‍ എത്തിക്‌സിനെതിരാണ് ഇതെന്ന രീതിയിലെല്ലാം അവര്‍ പ്രചരിപ്പിച്ചു.

എന്നാല്‍ ഈ വിമര്‍ശനത്തിന് വിശദീകരണവുമായി സൗമ്യ സരിന്‍ തന്നെ രംഗത്തെത്തി. രണ്ടുപേരും വീട്ടില്‍ പ്രൈപവറ്റ് പ്രാക്റ്റീസ് ചെയ്യുന്നവരല്ല. അത് ഞങ്ങളുടെ പരിശോധനവിവര ബോര്‍ഡുമല്ല. അതുകൊണ്ടു സ്‌പെഷ്യല്‍റ്റി , രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവയുടെ ആവശ്യം ഈ ബോര്‍ഡില്‍ ഉണ്ടെന്നു കരുതുന്നില്ല. മെഡിക്കല്‍ എത്തിക്‌സ് ഇന്ത്യന്‍ ഭരണഘടനക്ക് എതിരാണോ? അങ്ങനെ ആവാന്‍ യാതൊരു നിര്‍വാഹവുമില്ല അല്ലെ? ഡോക്ടര്‍ ജോലിയില്‍ ‘രാഷ്ട്രീയം’ വേണോയെന്നാണ് ചോദ്യമെങ്കില്‍, വേര്‍തിരിവിന്റെ രാഷ്ട്രീയം വേണ്ട എന്നതാണ് ഉത്തരമെന്നും സൗമ്യ സരിന്‍ വ്യക്തമാക്കി. ഞങ്ങള്‍ താമസിക്കുന്ന ഇടത്തില്‍, ഞങ്ങളുടെ പേരിന് ഒപ്പം ഞങ്ങളുടെ നിലപാടും ഉറക്കെ പറഞ്ഞു എന്ന് മാത്രമെന്നും ഡോ. സൗമ്യ സരിന്‍ വിശദമാക്കി.

ഡോ. സൗമ്യ സരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഞാനും സരിനും വീട്ടില്‍ വെച്ച നെയിം ബോര്‍ഡിനെ ചൊല്ലി അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേരുടെ സന്ദേശങ്ങള്‍ ലഭിക്കുകയുണ്ടായി. നന്ദി,എല്ലാവരോടും. അതില്‍ പലരും ഉയര്‍ത്തിയ ചില സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണെന്നു തോന്നിയത് കൊണ്ടിടുന്ന ഒരു പോസ്റ്റാണിത്.

അധികം പേരും പറഞ്ഞ ഒരു ആവലാതി ആ ബോര്‍ഡിന്റെ ഘടനയിലുള്ള ചില കാര്യങ്ങളാണ്. രെജിസ്‌ട്രേഷന്‍ നമ്പര്‍ ഇല്ല, ഏതാണ് സ്‌പെഷ്യലിറ്റി എന്നില്ല എന്നൊക്കെ. ഞങ്ങള്‍ രണ്ടുപേരും വീട്ടില്‍ െ്രെപവറ്റ് പ്രാക്റ്റീസ് ചെയ്യുന്നവരല്ല. അത് ഞങ്ങളുടെ പരിശോധനവിവര ബോര്‍ഡുമല്ല. അതുകൊണ്ടു സ്‌പെഷ്യല്‍റ്റി , രെജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവയുടെ ആവശ്യം ഈ ബോര്‍ഡില്‍ ഉണ്ടെന്നു കരുതുന്നില്ല. എങ്കില്‍ കൂടിയും മോഡേണ്‍ ങലറശരശില പ്രാക്ടീസ് ചെയ്യുന്നവര്‍ എന്ന നിലയിലുള്ള ഞലഴ. ചീ. ചേര്‍ക്കുന്നത് ഉചിതമായിരിക്കും എന്നു കണ്ട് തിരുത്തിയിട്ടുമുണ്ട്.

ഞങ്ങള്‍ താമസിക്കുന്ന ഇടത്തില്‍, ഞങ്ങളുടെ പേരിനു ഒപ്പം ഞങ്ങളുടെ നിലപാടും ഉറക്കെ പറഞ്ഞു എന്ന് മാത്രം.

പിന്നെ കേട്ടത് ആ എഴുതിയതിനു ഒരു പുതിയ വ്യാഖ്യാനമായിരുന്നു! അതായത്, ഇഅഅ/ ചഞഇ എന്നിവയെ എതിര്‍ക്കുന്നവരെ മാത്രമേ പരിശോധിക്കുകയും അവര്‍ക്കു മാത്രമേ ചികിത്സ നല്‍കുകയും ചെയ്യൂ എന്നാണത്രെ ഇതിന്റെ അര്‍ഥം! അത് മെഡിക്കല്‍ എത്തിക്‌സിന് ചേര്‍ന്നതല്ലെന്നും ഞങ്ങള്‍ പരസ്യമായി ആര്‍ക്കൊക്കെയോ ചികിത്സാനിഷേധം ചെയ്‌തെന്നും!

അപ്പോളൊരു സംശയം, ഈ മെഡിക്കല്‍ എത്തിക്‌സ് ഇന്ത്യന്‍ ഭരണഘടനക്ക് എതിരാണോ? അങ്ങനെ ആവാന്‍ യാതൊരു നിര്‍വഹവുമില്ല അല്ലെ? അതേ. ഒരു ഡോക്ടറായി പഠിച്ചു പാസ്സായി ഇറങ്ങുമ്പോള്‍ നാം എടുക്കുന്ന പ്രതിജ്ഞ എന്താണ്? എല്ലാ രോഗികള്‍ക്കും ഒരു വിവേചനവും കൂടാതെ നമ്മളാല്‍ കഴിയുന്ന വൈദ്യസഹായം കൊടുക്കും എന്ന് അല്ലെ? അത് തന്നെയല്ലേ നമ്മുടെ ഭരണഘടനയുടെയും അന്തസത്ത. ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ വര്‍ഗ്ഗമോ വര്‍ണമോ ഭാഷയോ വേഷമോ മതമോ നോക്കാതെ ഒരു മനുഷ്യനായി മാത്രം കാണണമെന്നും ഇന്ത്യന്‍ ഭരണഘടനക്ക് മുന്നില്‍ ഏവരും തുല്യരാണെന്നും! അപ്പോള്‍ ഭരണഘടനാ അനുസരിച്ചേ പെരുമാറൂ എന്ന് പറഞ്ഞാല്‍ അത് ഒരു വിഭാഗത്തിന് ചികിത്സ നിഷേധമാകുന്നതെങ്ങനെ? മെഡിക്കല്‍ എത്തിക്‌സിന് എതിരാകുന്നതെങ്ങനെ?
ഇന്നീ നിമിഷം വരെ ചൊല്ലിയ പ്രതിജ്ഞ മറന്നു ജീവിച്ചിട്ടില്ല, ഇനിയൊട്ടുണ്ടാകുകയുമില്ല. ‘ഡോക്ടര്‍’ എന്ന പദത്തോടു നീതി പുലര്‍ത്താന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് മറ്റുള്ളവര്‍ ചാര്‍ത്തിത്തരുന്ന ഇത്തരം വ്യാഖ്യാനങ്ങളോട് തികഞ്ഞ മൗനം മാത്രം. അതിനുള്ള ഉത്തരങ്ങള്‍ വ്യാഖ്യാനിച്ചവര്‍ തന്നെ പറയുന്നതല്ലേ നല്ലത്!?

പിന്നെ കേട്ട പഴി, ഡോക്ടര്‍മാര്‍ രാഷ്ട്രീയം പറയരുത് എന്നതാണ്. ഡോക്ടര്‍ ആയി എന്നത് നിലപാടുകള്‍ പറയാനുള്ള ഒരു തടസ്സമായി ഞങ്ങള്‍ കാണുന്നില്ല. ഡോക്ടര്‍ ജോലിയില്‍ ‘രാഷ്ട്രീയം’ വേണോയെന്നാണ് ചോദ്യമെങ്കില്‍, വേര്‍തിരിവിന്റെ രാഷ്ട്രീയം വേണ്ട എന്നതാണ് ഉത്തരം. ‘രാഷ്ട്രീയം’ എന്നത് രാഷ്ട്രത്തെ സംബന്ധിക്കുന്നത്. ഞങ്ങളുടെ രാഷ്ട്രീയം മാനവികതയിലൂന്നിയ ഇന്ത്യ എന്ന വികാരമാണ്, ആ ബോധമാണ്. അതിനെ ഹനിക്കുന്ന എന്തിനെതിരെയും സംസാരിക്കും. ഉറക്കെ തന്നെ!

ഏറ്റവും അവസാനമായി ഇതെല്ലാം വിലകുറഞ്ഞ പബ്ലിസിറ്റി പ്രകടനങ്ങള്‍ ആണെന്ന് പറയുന്നവരോട്, അവരോടും സ്‌നേഹം മാത്രം. കാരണം ഒരു കാര്യം കാണുമ്പോഴോ വായിക്കുമ്പോഴോ ഓരോരുത്തര്‍ക്കും തോന്നുന്നത് സ്വാഭാവികമായും വ്യത്യസ്ത അഭിപ്രായങ്ങളായിരിക്കും. അങ്ങനെ കുറച്ചു പേര്‍ക്ക് തോന്നിയ അഭിപ്രായമാണിത്. അതിനോട് എന്തിന് കെറുവിക്കണം! വിമര്‍ശനങ്ങളെ വളരാനുള്ള വളമാക്കുകയാണ് വേണ്ടതെന്നു പണ്ടാരോ പറഞ്ഞു തന്നിട്ടുണ്ട്.

ഇത് ഞങ്ങള്‍ തിരഞ്ഞെടുത്ത രീതി. എതിരഭിപ്രായങ്ങളുണ്ടാകാം. മാനിക്കുന്നു. കാരണം അസഹിഷ്ണുത ഞങ്ങളുടെ പാതയല്ല; ഇന്ത്യയുടെ രീതിയല്ല!

ഡോ. സൗമ്യ സരിന്‍

SHARE