നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ ചെരിപ്പൂരി പൊതിരെ തല്ലി നഴ്‌സുമാര്‍

പാറ്റ്‌ന: ട്രെയിനി നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ നഴ്‌സുമാര്‍ ചെരുപ്പൂരി പൊതിരെ തല്ലി. ബീഹാറിലെ കെയ്താറിലെ ഒരു ആശുപത്രിയിലാണ് സംഭവം. നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിവില്‍ സര്‍ജന്റിനെതിരെ നഴ്‌സുമാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യാനായി അധികൃതര്‍ വിളിച്ചു. എന്നാല്‍ ഡോക്ടറെ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ആവശ്യമാണ് നഴ്‌സുമാര്‍ ഉന്നയിച്ചത്. ഇത് അധികൃതര്‍ നിഷേധിച്ചതോടെ ക്യാമ്പിനിലേക്ക് നഴ്‌സുമാര്‍ കയറി.

ഡോക്ടറെ നഴ്‌സുമാര്‍ ചെരിപ്പൂരി അടിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ഡോക്ടറെ സംരക്ഷിക്കാന്‍ ഒരു കൂട്ടം പുരുഷ നഴ്‌സുമാര്‍ ഇതിനിടെ ശ്രമം നടത്തി. എന്നാല്‍ ക്യാബിന്റെ പുറകുവശത്തുകൂടി ഡോക്ടര്‍ക്ക് രക്ഷപെടേണ്ടി വന്നു. ഡോക്ടര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നഴ്‌സുമാര്‍ ആശുപത്രി പരിസരത്ത് പ്രതിഷേധവും നടത്തിയിരുന്നു.

SHARE