‘ട്രാന്‍സ് ടീം മാനസികരോഗികളോട് ചെയ്യുന്നത് കൊലച്ചതി’; സിനിമക്കെതിരെ വിമര്‍ശനവുമായി ഡോ തോമസ് മത്തായി

‘ട്രാന്‍സ് ടീം മാനസികരോഗികളോട് ചെയ്യുന്നത് കൊലച്ചതി’; സിനിമക്കെതിരെ വിമര്‍ശനവുമായി ഡോ തോമസ് മത്തായി

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത പുതിയ ചിത്രമായ ട്രാന്‍സിനെതിരെ വിമര്‍ശനവുമായി ഡോ തോമസ് മത്തായി. സിനിമയില്‍ മനശാസ്ത്രത്തെ കുറിച്ച് അശാസ്ത്രീയത കാണിക്കുന്നുവെന്ന് തോമസ് മത്തായി പറഞ്ഞു. ഏതെങ്കിലും ഒരു സൈക്കാട്രിസ്റ്റിനോട് ഒരു വാക്ക് ചോദിച്ചാല്‍ തീരാവുന്ന പ്രശ്‌നമല്ലേ ഉണ്ടായിരുന്നുള്ളൂ. അന്‍വര്‍ റഷീദ് ആന്‍ഡ് ടീം ഓരോ സൈക്കാട്രി രോഗികളോടും ഈ സിനിമയിലൂടെ ചെയ്യുന്നത് കൊലച്ചതിയാണെന്നും ഡോക്ടര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഡോക്ടറുടെ വിമര്‍ശനം.

ഡോ. തോമസ് മത്തായി കയ്യാനിക്കലിന്റെ കുറിപ്പ്

ട്രാന്‍സ് കണ്ടു. ഒരു സിനിമയേയും കീറിമുറിക്കാനോ വിലയിരുത്താനോ താല്പര്യം ഇല്ല. എന്നാല്‍ വന്‍ ഇംപാക്ട് ഉള്ള ഒരു മീഡിയം ആണ് കമേര്‍സ്യല്‍ സിനിമ എന്നിരിക്കേ, അങ്ങേയറ്റം അസ്വസ്ഥത അനുഭവപ്പെട്ട ചില കാര്യങ്ങള്‍ പറയാതിരിക്കാനും വയ്യാ.

ആന്റി സൈക്കാട്രി തീം ആയിട്ടുള്ള സിനിമകള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. 1962ല്‍ കെന്‍ കെസെ എഴുതിയ വണ്‍ ഫ്‌ലു ഓവര്‍ ദ് കുക്കൂസ് നെക്സ്റ്റ് ആസ്പദമാക്കി എടുത്ത സിനിമ അതിനൊരു ഉദാഹരണമാണ്. അന്ന് സൈക്യാട്രിയില്‍ നിലനിന്നിരുന്ന ലൊബോട്ടമി, ഇന്‍സുലിന്‍ ഷോക്ക് തെറാപ്പി പോലെയുള്ള പ്രാകൃതവും അന്ധവുമായ ചികിത്സാ സംപ്രദായങ്ങള്‍ക്ക് എതിരെയുള്ള രൂക്ഷവിമര്‍ശനമായിരുന്നു ആ സിനിമ.

പക്ഷേ ഇന്ന്, 2020ല്‍, സൈക്കാട്രി പഴയ സൈക്കാട്രി അല്ല എന്ന് നിങ്ങള്‍ മനസ്സിലാക്കണം. Mental illnesses are considered organic illnesses today. എന്ന് വച്ചാല്‍ ശാരീരികമായ ഏതൊരു രോഗം പോലെയും, ബയോളജിക്കല്‍ അബ്‌നോര്‍മാലിറ്റീസ് ആണ് മാനസിക രോഗങ്ങള്‍ക്ക് കാരണമാവുന്നത് എന്നതിന് വ്യക്തമായ തെളിവുകളുണ്ട് ഇന്ന്. ആ അബ്‌നോര്‍മാലിറ്റീസ് തലച്ചോറിന്റെ സ്ട്രക്ചറിലോ ബയോകെമിസ്ട്രിയിലോ ന്യൂറല്‍ സര്‍ക്യൂട്‌സിലോ, എവിടെ വേണേലും ആവാം. ഈ തെളിവുകള്‍ ഇപ്പോള്‍ എവിടെ നിന്ന് പൊട്ടി മുളച്ചു എന്ന് ചോദിച്ചാല്‍, ഈ അടുത്ത കാലത്ത് മാത്രമാണ് ഇവ ലഭിക്കാന്‍ സഹായകമായ fMRI പോലുള്ള നൂതന neuroimaging സംവിധാനങ്ങള്‍ നിലവില്‍ വന്നത് എന്നേ പറയാനുള്ളൂ.

പറഞ്ഞു വരുന്നത് എന്തെന്നാല്‍, Depression, Schizophrenia, Bipolar disorder പോലുള്ള മാനസിക രോഗങ്ങള്‍ ഒരു വ്യക്തിയുടെ ചോയ്‌സ് അല്ല. സാമൂഹികമായ stressorsനോടുള്ള റിയാക്ഷനും അല്ല. പ്രമേഹം, ഹൈപെര്‍ടെന്‍ഷന്‍, ആസ്മ എന്നൊക്കെ പറയുന്നത് പോലെയുള്ള രോഗാവസ്ഥകള്‍ ആണ്. ഓര്‍ഗാനിക് ആയത് കൊണ്ട് തന്നെ ഇവയുടെ ചികിത്സയില്‍ മരുന്നുകള്‍ക്ക് വലിയൊരു റോള്‍ ഉണ്ട്. Parkinson’s disease പോലൊരു ശാരീരിക രോഗത്തില്‍ dopamine കുറയുമ്പോള്‍ നമ്മള്‍ പുറത്ത് നിന്ന് dopamine ടാബ്‌ലറ്റ് രൂപത്തില്‍ supplement ചെയ്യുന്നു. അത് പോലെ ഒരു chemical intervention am{Xta mental illnesst reatmലിലേും ചെയ്യുന്നുള്ളൂ.

ഈ മരുന്നുകള്‍ എത്ര ഫലപ്രദം ആണ് എന്നറിയണമെങ്കില്‍ ഒരു ദിവസം നിങ്ങള്‍ ഏതെങ്കിലും ഒരു സൈക്കാട്രി ഓപി സന്ദര്‍ശിച്ചാല്‍ മതിയാവും. മരുന്നുകളുടെ മാത്രം സഹായത്തോടെ വളരെ നോര്‍മല്‍ ആയി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരെ നിങ്ങള്‍ക്കവിടെ കാണാന്‍ സാധിക്കും. കൈ വിറയല്‍, ഭാരം കുറയല്‍, മയക്കം പോലുള്ള പാര്‍ശ്വഫലം ഇവയ്ക്ക് ഉണ്ടെന്നുള്ളത് സത്യമാണ്. എന്നാല്‍ കൃത്യമായ നിരീക്ഷണം ഉണ്ടെങ്കില്‍ ഒരു പരിധി വരെ പാര്‍ശ്വഫങ്ങള്‍ നിയന്ത്രിക്കാനും ആവശ്യമെങ്കില്‍ വേറെ മികച്ച ചികിത്സയിലേയ്ക്ക് മാറ്റാനും പറ്റും.

ഇത്രയുമൊക്കെ വാരിവലിച്ചു പറയാന്‍ ഒരു കാരണമുണ്ട്. ട്രാന്‍സ് സിനിമയില്‍ വളരെ പ്രധാനപ്പെട്ട മൊമെന്റില്‍ പറയുന്ന ഒരു പ്രസ്താവന ഉണ്ട്: Risperidone, Xanax പോലുള്ള spychtoropic medications നിങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്നവയാണെന്നും തലച്ചോറിന്റെ ക്ഷതത്തിനു കാരണമാവുമെന്നും. എന്ത് ശാസ്ത്രീയ അടിസ്ഥാനത്തില്‍ അങ്ങനെ ഒരു ആന മണ്ടത്തരം നിങ്ങള്‍ പറഞ്ഞത് എന്നാണ് ട്രാന്‍സ് ടീമിനോട് എന്റെ ചോദ്യം. അങ്ങനൊരു പ്രസ്താവന സിനിമ കാണുന്നവരില്‍ മരുന്ന് കഴിക്കുന്ന മാനസികമായി അസ്വാസ്ഥ്യമുള്ള വ്യക്തികളെ എങ്ങനെ ബാധിക്കുമെന്ന് നിങ്ങള്‍ ഒരു നിമിഷമെങ്കിലും ആലോചിച്ചോ. ഇല്ലാ എന്നറിയാം. അത് ഞാന്‍ പറഞ്ഞു തരാം.

ഇന്നലെ കൊച്ചിയില്‍ ജോലി ചെയ്യുന്ന എന്റെ സുഹൃത്തായ സൈക്കാട്രിസ്റ്റ് പറഞ്ഞു, anxitey disorder ഉള്ള ഒരു രോഗി മരുന്ന് കഴിക്കാന്‍ വിസമ്മിതിക്കുന്നു. ചോദിച്ചപ്പോള്‍ പറഞ്ഞു തലച്ചോറിനു പ്രശ്‌നം വരുമെന്ന്. ജ്യെരവീശേര റലുൃലശൈീി ഉള്ള ഒരു രോഗി മരുന്ന് ഉപേക്ഷിച്ച് നാളെ ആത്മഹത്യ ചെയ്താല്‍ അതിന് ആരുത്തരം പറയും. നല്ല രീതിയില്‍ maintain ചെയ്തു പോകുന്ന ഒരു ബൈപോളാര്‍ രോഗി മരുന്ന് നിര്‍ത്തി പൂര്‍ണ രോഗാവസ്ഥയില്‍ എത്തിയാല്‍ അതിന് ആരാണ് കാരണം. വലിയ വായില്‍ നിഷേധിക്കാനും സയന്റിഫിക് ബേസിക് ഇല്ലാതെ പൊട്ടത്തരങ്ങള്‍ വിളിച്ചു പറയാനും എളുപ്പം ആണ്, പ്രതിവിധി ഉണ്ടോ നിങ്ങളുടെ കയ്യില്‍. സഹായിച്ചില്ലേലും കുറഞ്ഞപക്ഷം ഉപദ്രവിക്കാതെയെങ്കിലും ഇരുന്നൂടെ. ന്യൂജെന്‍ സിനിമയുടെ പ്രവാചകന്മാര്‍ അല്ലേ നിങ്ങള്‍, ഇങ്ങനെ അശാസ്ത്രീയത വിളമ്പി ജനങ്ങളെ വഴിതെറ്റിക്കുന്നതാണോ നിങ്ങളുടെ പുരോഗമനവാദം. ഏതെങ്കിലും ഒരു സൈക്കാട്രിസ്റ്റിനോട് ഒരു വാക്ക് ചോദിച്ചാല്‍ തീരാവുന്ന പ്രശ്‌നമല്ലേ ഉണ്ടായിരുന്നുള്ളൂ.

മോഡേണ്‍ മെഡിസിന്റെ ചികിത്സ നിഷേധിച്ച് വിനായകന്റെ മകളെ കൊല്ലിക്കുന്ന പാസ്റ്റര്‍ ജോഷുവ കാള്‍ട്ടന്‍ ചെയ്ത അതേ കൊലച്ചതി ആണ്, അന്‍വര്‍ റഷീദ് ആന്‍ഡ് ടീം ഓരോ സൈക്കാട്രി രോഗികളോടും ഈ സിനിമയിലൂടെ ചെയ്യുന്നത്. അത് മറക്കണ്ട.

SHARE