കോവിഡ് രോഗികളെ പരിചരിച്ച് 20 ദിവസം കഴിഞ്ഞ് വീട്ടിലെത്തിയ ഡോക്ടര്‍; കണ്ണുകളെ ഈറനണിയിക്കുന്ന വൈറല്‍ വീഡിയോ

കോവിഡ് രോഗികളെ പരിചരിച്ച ശേഷം വീട്ടിലെത്തിയ ഡോക്ടര്‍ക്ക് സുന്ദരമായ വരവേല്‍പ്. 20 ദിവസം വിശ്രമമില്ലാതെ കോവിഡ് രോഗികളെ പരിചരിച്ച ശേഷം വീട്ടിലെത്തിയപ്പോഴാണ് ഈറനണിയിക്കുന്ന വരവേല്‍പ് ലഭിച്ചത്. വീട്ടുകാരും പരിസര താമസക്കാരും ചേര്‍ന്ന് പ്ലക്കാര്‍ഡുകളുയര്‍ത്തിയും താലികളും തലോടലുകളും പുഷ്പദളങ്ങളും നല്‍കിയും വമ്പന്‍ സ്വീകരണമാണ് ഡോക്ടര്‍ യുവതിക്ക് നല്‍കിയത്. കണ്ടു നിന്ന ഡോക്ടര്‍ ഈറനണിഞ്ഞ് ഏറെ നേരം നിശ്ചലനായി നിന്നു.

കോവിഡ് രോഗികളെ പരിചരിക്കുന്ന ആശുപത്രിയിലെ ഐ.സി.യു വിഭാഗത്തിലാണ് ഡോക്ടര്‍ ജോലി ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ വലിയ ട്രെന്റായി ഈ വീഡിയോ മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രമുഖര്‍ സാമൂഹിക മാധ്യമങ്ങളില്‍ വികാരപരമായ ഈ വീഡിയോ പങ്കിട്ടു.

SHARE