പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടതെന്ത്?

ഇന്ന് ജൂലൈ 16. ലോക പാമ്പ് ദിനം. പാമ്പ് കടിയേറ്റാല്‍ ആദ്യം ഭയപ്പെട്ട് ഓടുകയല്ല വേണ്ടത്. ഓടികഴിഞ്ഞാല്‍ ഈ വിഷം രക്തത്തിലൂടെ ശരീരം മുഴുവന്‍ വ്യാപിക്കാനും അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇന്ന് പാമ്പുകളില്‍ തന്നെ വിഷമുള്ളതും വിഷമില്ലാത്തതും ഉണ്ട്. കേരളത്തില്‍ ഏകദേശം 106 ഇനം പാമ്പുകളുണ്ട്. ഇതില്‍ 10 ഇനം മാത്രമാണ് വിഷമുള്ളവ. ഈ 10 എണ്ണത്തില്‍ തന്നെ 5 ഓളം എന്ന് പറയുന്നത് കടലില്‍ കാണുന്നതാണ്. പാമ്പു കടിച്ചാല്‍ അതിന്റെ വിഷ പല്ലുകള്‍ക്കൊപ്പം തന്നെ ഉള്ളിലുള്ള ചെറിയ പല്ലുകളും കാലില്‍ പതിഞ്ഞു എന്ന് വരാം.

ആന്റിവെനം നമ്മുടെ ശരീരത്തില്‍ കുത്തിവയ്ക്കുമ്പോള്‍ ഇവ ആ ഭാഗത്ത് ശക്തമായ നീറ്റലും പുകച്ചിലും ഉണ്ടാക്കും. ഇങ്ങനെ ഒരു മുറിവില്‍ ശക്തമായ നീറ്റലും പുകച്ചിലും ഉണ്ടെങ്കില്‍ മനസിലാക്കാം പാമ്പിന്റെ വിഷം ശരീരത്തില്‍ എത്തിയിട്ടുണ്ടെന്ന കാര്യം. പാമ്പ് കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് എന്താണെന്ന് ഹോമിയോ ഫിസിഷ്യന്‍ ഡോ. രാജേഷ് കുമാര്‍ പറയുന്നു. യഥാസമയം ചികിത്സ കിട്ടാത്തതാണ് പാമ്പുകടിയേല്‍ക്കുന്നവരില്‍ നല്ലൊരു ശതമാനത്തിനും മരണം സംഭവിക്കാന്‍ കാരണമെന്ന് ഡോ. രാജേഷ് പറയുന്നു.

ഒന്ന്…

പാമ്പ് കടിയേറ്റാല്‍ ആദ്യം ഭയപ്പെട്ട് ഓടുകയല്ല വേണ്ടത്. ഓടികഴിഞ്ഞാല്‍ ഈ വിഷം രക്തത്തിലൂടെ ശരീരം മുഴുവന്‍ വ്യാപിക്കാനും അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആദ്യം ചെയ്യേണ്ടത് ഓടാതെ സമാധാനത്തില്‍ ഒരിടത്തില്‍ ഇരിക്കുക. ശേഷം കടിയേറ്റതിന്റെ രണ്ടോ മൂന്നോ സെ.മീറ്റര്‍ മുകള്‍ ഭാഗത്തായി ഒരു തോര്‍ത്തോ വള്ളിയോ ഉപയോഗിച്ച് കെട്ടുക. കെട്ട് അധികം മുറുകാനോ അയയാനോ പാടില്ല. ശേഷം ആശുപത്രിയിലേക്ക് കൊണ്ട് പോവുക.

രണ്ട്…

ചിലര്‍ പാമ്പ് കടിച്ച ഭാഗത്ത് രക്തം കളഞ്ഞ് കൂടുതല്‍ മുറിവ് ഉണ്ടാക്കാന്‍ ശ്രമിക്കാറുണ്ട്. ഒരിക്കലും അങ്ങനെ ചെയ്യരുതെന്ന് ഡോ. രാജേഷ് പറയുന്നു.

മൂന്ന്…

സമയം പാഴാക്കാതെ കാല്‍ കെട്ടി വച്ച ശേഷം ഉടനെ ഒരു ആശുപത്രിയിലേക്ക് കൊണ്ട് പോവുക. ആന്റിവെനം ഇല്ലാത്ത ആശുപത്രിയിലേക്ക് രോഗിയെ കൊണ്ട് പോയി സമയം നഷ്ടപ്പെടുത്താതിരിക്കുകയാണ് വേണ്ടതെന്നും ഡോ. രാജേഷ് പറയുന്നു.

നാല്…

കടി കൊണ്ടയാള്‍ നടക്കാനും ഓടാനും പാടില്ല. ശരീരം ഇളകാതെ നോക്കണം. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക എന്നതാണ് പ്രതിവിധികളില്‍ പ്രധാനം. കടിയേറ്റ ആള്‍ പരിഭ്രമിക്കുന്നതും ഭയപ്പെടുന്നതും ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത്. കടിച്ചത് ഏതു പാമ്പാണ് എന്ന് മനസ്സിലാക്കാന്‍ സാധിച്ചാല്‍ ചികിത്സക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കാം.

SHARE