കോവിഡ് രോഗമുക്തി നേടി തിരിച്ചെത്തിയ വനിതാ ഡോക്ടറെ അയല്‍വാസി ഫ്‌ലാറ്റില്‍ പൂട്ടിയിട്ടു

കോവിഡ് രോഗമുക്തി നേടി തിരിച്ചെത്തിയ വനിതാ ഡോക്ടറെ അയല്‍വാസി ഫ്‌ലാറ്റില്‍ പൂട്ടിയിട്ടു. സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ക്ക് കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് വൈറസ് ബാധിച്ചത്. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയശേഷം ഹോം ക്വാറന്റീനായി വീട്ടിലേക്കു വന്ന ഡോക്ടറെ അയല്‍ക്കാരന്‍ അധിക്ഷേപിക്കുകയും മറ്റെവിടെയെങ്കിലും താമസിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. ശേഷം ഫ്‌ലാറ്റ് പൂട്ടിയിടുകയായിരുന്നു.

ഡോക്ടറുടെ പരാതിയില്‍ മനീഷ് എന്നയാള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു.തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്നും ഇവിടെ തുടരാനാവില്ലെന്നും മനീഷ് പറഞ്ഞതായും അധിക്ഷേപിച്ചതായും ഡോക്ടറുടെ പരാതിയില്‍ പറയുന്നു.

SHARE