കശ്മീരിലെ സോപോറില്‍ ബുധനാഴ്ച നടന്ന കരളലിയിക്കുന്ന സംഭവത്തിലും ട്രോളുമായെത്തിയ ബിജെപി ഐടി സെല്‍ മേധാവി സാംബിത് പത്രക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുന്നു. ബുധനാഴ്ച രാവിലെ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലില്‍ 60 കാരനായ കശ്മീരി അദ്ദേഹത്തിന്റെ മൂന്ന് വയസുള്ള ചെറുമകന് മുന്നില്‍ കൊല്ലപ്പെട്ടതിന്റെ ദാരുണ ചിത്രം വെച്ചാണ് ബിജെപി ഐടി സെല്‍ മേധാവി ട്വിറ്ററില്‍ പരിഹാസം നടത്തിയത്.
മുത്തച്ഛന്റെ മൃതദേഹത്തില്‍ ഇരിക്കുന്ന മൂന്നു വയസ്സുകാരന്റെ ഹൃദയം നടക്കുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇന്ന് രാവിലെ വൈറലായിരു്ന്നു. എന്നാല്‍, ഈ ചിത്രത്തില്‍ ‘പുലിറ്റ്സര്‍ ലവേഴ്സ്’ എന്ന് കുറിച്ചായിരുന്നു ബിജെപി നേതാവ് സാംബിത് പത്ര ട്വീറ്റ് ചെയ്തത്. കശ്മീരി ഫോട്ടോഗ്രാഫര്‍ക്ക് പുലിറ്റ്സര്‍ സമ്മാനം കിട്ടിയ സംഭവത്തെ ട്രോളിയാണ് ബിജെപി ഐടി സെല്‍ മേധാവിയുടെ പോസ്‌റ്റെന്നാണ് കരുതുന്നത്
സാംബിത് പത്രക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ രോഷമാണുയരുന്നുത്. ബോളിവുഡ് നടി ദിയ മിര്‍സ മുതല്‍ സംവിധായകന്‍ ഹന്‍സല്‍ മേത്ത വരെ പത്രയുടെ ട്വീറ്റ് ട്വിറ്ററിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ‘നിങ്ങളില്‍ സഹാനുഭൂതിയുടെ ഒരംശം പോലും അവശേഷിക്കുന്നില്ലേ ?? എന്ന് ദിയ മിര്‍സ ചോദിച്ചു.
കശ്മീരിലെ സോപോറിലെ ഏറ്റുമുട്ടല്‍ മേഖലയില്‍ ബുധനാഴ്ച രാവിലെ കശ്മീരില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ നടന്ന എറ്റുമുട്ടലിനിടെ വെടിവെപ്പില്‍ കൊല്ലപ്പെട്ട സിവിലിന്റെ ശരീരത്തിലിരുന്നാണ് മൂന്നുവയസ്സുകാരന്‍ കരഞ്ഞത്.
ജമ്മു കശ്മീരില്‍ ബാരമുള്ള ജില്ലയിലെ സോപോരില്‍ പട്രോള്‍ നടത്തുകയായിരുന്നു സിആര്‍പിഎഫ് സംഘത്തെയാണ് ഭീകരര്‍ ആക്രമിച്ചത്. ഏറ്റുമുട്ടലില്‍ സിവിലിയനെ കൂടാതെ ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയും മറ്റ് മൂന്ന് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാഹന വ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അക്രമത്തിനിടെ മൂന്നുവസയുകാരന്റെ പിതാവാണ് വെടിയേറ്റ് മരിച്ച പ്രദേശവാസിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇവര്‍ കാറിലായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് വയസുകാരനെ സുരക്ഷാ സേന പിന്നീട് രക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം കൊല്ലപ്പെട്ട കാശ്മീരിയോട് സൈന്യം അനാദരവ് കാണിച്ചന്ന് ആരോപിച്ചും പ്രതിഷേധം ഉയരുന്നുണ്ട്.