കര്‍ണാടകയില്‍ കേരള മോഡല്‍ നടപ്പാക്കാനൊരുങ്ങി ഡി.കെ ശിവകുമാര്‍


കര്‍ണാടക കോണ്‍ഗ്രസില്‍ പുതിയ രീതികള്‍ പരീക്ഷിക്കാനൊരുങ്ങി കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. കര്‍ണാടക കോണ്‍ഗ്രസില്‍ കേരളാ മോഡല്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അധ്യക്ഷ ചുമതലയേറ്റ ശേഷം പാര്‍ട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൂത്ത് തലം മുതല്‍ പ്രതിനിധാനം ചെയ്തു വരുന്ന കേരളത്തിലെ രീതി പിന്തുടരാനാണ് ആഗ്രഹിക്കുന്നതെന്നും പാര്‍ട്ടിയെ കേഡര്‍ പാര്‍ട്ടിയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക കോണ്‍ഗ്രസിന്റെ പുനര്‍നിര്‍മാണത്തിനാണ് തുടക്കമിടുന്നത്. തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് ശേഷം ചിതറിപ്പോയ അണികളെ തിരികെ കൊണ്ടുവരും. ഇതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 11ന് കെ.പി.സി.സി അധ്യക്ഷനായി ശിവകുമാറിനെ ഹൈകമാന്‍ഡ് നിയമിച്ചെങ്കിലും ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നത് ലോക്ഡൗണ്‍ കാരണം നീട്ടുകയായിരുന്നു.

SHARE