പ്രതിമാ നിര്‍മാണത്തിന് സ്ഥലം നല്‍കി ഡി.കെ ശിവകുമാര്‍; എതിര്‍പ്പുമായി ബി.ജെ.പി

ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമ നിര്‍മിക്കാന്‍ കര്‍ണാടകയില്‍ സ്ഥലം കൊടുത്ത കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെതിരെ ബി.ജെ.പി രംഗത്ത്. തന്റെ മണ്ഡലത്തിലുള്ള ഹാരോബെലെ ഗ്രാമത്തിലെ കപാലാ മലനിരകളില്‍ നിര്‍മിക്കുന്ന പ്രതിമയ്ക്കായി 10 ഏക്കര്‍ ഭൂമിയാണ് ശിവകുമാര്‍ സംഭാവന ചെയ്തത്.

ഒറ്റക്കല്ലില്‍ 114 അടി ഉയരമുള്ള പ്രതിമയാണു നിര്‍മിക്കുന്നത്. ഈ വര്‍ഷം ക്രിസ്തുമസ് ദിനത്തില്‍ ഇതിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ശിവകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ഇതാരംഭിച്ചത്.ശിവകുമാറും അദ്ദേഹത്തിന്റെ സഹോദരനും എം.പിയുമായ ഡി.കെ സുരേഷും ചേര്‍ന്നാണു ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ പള്ളി വക ട്രസ്റ്റിനു കൈമാറിയത്. എന്നാല്‍ ഈ ഭൂമിയെക്കുറിച്ച് അന്വേഷിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ കര്‍ണാടകയില്‍ ഹിന്ദു ദൈവങ്ങള്‍ കൂടി ഉണ്ടെന്ന് ഓര്‍ക്കണമെന്നാണ് ബി.ജെ.പി നിലപാട്.

എന്നാല്‍ എല്ലാ വിശ്വസങ്ങളും തുല്യമാണെന്നാണു താന്‍ വിശ്വസിക്കുന്നതെന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം. വിശ്വാസത്തെ നശിപ്പിക്കാന്‍ താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ശിവകുമാര്‍ ഒരു സമുദായത്തിന് വേണ്ടി മാത്രമായിട്ടല്ല ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കി.

SHARE