ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് കടിഞ്ഞാണിട്ട് പോലീസ്; ലൈറ്റ് അണച്ചുള്ള ഡിജെ പാര്‍ട്ടി വേണ്ട; പത്തിന് ശേഷമുള്ള മദ്യ സത്ക്കാരത്തിനും നിയന്ത്രണം

കൊച്ചി: പുതുവത്സര ഡിജെ പാര്‍ട്ടികള്‍ക്ക് പോലീസ് നിയന്ത്രണം. പാര്‍ട്ടികള്‍ക്ക് വ്യാപകമായി മയക്കുമരുന്ന് എത്തുന്നുവെന്നതിനെ തുടര്‍ന്നാണ് പുതുവത്സര പാര്‍ട്ടികള്‍ക്ക് പോലീസ് നയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മയക്കുമരുന്ന് തടയാന്‍ ഹോട്ടലുടമകള്‍ക്ക് കഴിയുന്നില്ലെന്ന് കാണിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാത്രിയില്‍ ലൈറ്റ് അണച്ചുള്ള ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണമുണ്ട്. അതിന് അനുമതി നല്‍കില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ വ്യക്തമാക്കി. രാത്രി പത്തുമണിക്ക് ശേഷമുള്ള മദ്യസത്ക്കാരങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് പോലീസ്. പുതുവത്സരത്തോടനുബന്ധിച്ച് 1500ഓളം പോലീസുകാരെയാണ് അധികമായി നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഡിജെ പാര്‍ട്ടികള്‍ നടത്തുന്ന എല്ലാ ഹോട്ടല്‍ ഉടമകളുടേയും യോഗവും സിറ്റി പോലീസ് വിളിച്ചു ചേര്‍ക്കുന്നുണ്ട്.

SHARE